Advertisment

ക്ഷേമരാഷ്ട്രം നിർണ്ണയിക്കാനും സാധൂകരിക്കാനും തൊഴിലാളികൾക്കേ കഴിയൂ - എഫ്.ഐ.ടി.യു.

author-image
admin
Updated On
New Update

പാലക്കാട്:  സർക്കാർ ചങ്ങാത്ത കുത്തക മുതലാളിത്വത്തെയാണ് സഹായിക്കുന്നത്. എന്നാൽ രാജ്യത്തെ നിർണ്ണായക ശക്തി തൊഴിലാളികളാണ്. ക്ഷേമരാഷ്ട്രം നിർണ്ണയിക്കാനും സാധൂകരിക്കാനും തൊഴിലാളികൾക്കേ കഴിയൂ.

Advertisment

രാജ്യത്ത് വർഗ്ഗീയ കലാപങ്ങൾ സൃഷ്ടിക്കുന്നത് ചില രാഷ്ടീയ കക്ഷികളുടെ ബോധപൂർവ്വമായ രാഷ്ടീയ തീരുമാനങ്ങളാണ്‌. മുഴുവൻ തൊഴിലാളികൾക്കും സർക്കാർ ക്ഷേമപെൻഷൻ നടപ്പാക്കണം.

publive-image

എഫ്. ഐ.ടി.യു.ജില്ലാ നേതൃ പരിശീലന ക്യാമ്പ് ആലത്തൂർ മോഡൽ സ്കൂളിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എഫ്.ഐ. ടി. യു. സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ.

എഫ്.ഐ. ടി. യു.ജില്ലാ പ്രസിഡന്റ് കരിം പറളി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ട്രഷറർ പി. ലുഖ്മാൻ, എ.ഉസ്മാൻ , ചന്ദ്രൻ പുതുക്കോട്, പി.ഭാസ്കരൻ , അജിത് കൊല്ലങ്കോട് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അബ്ദുൽ അസീസ് കെ.എം. സ്വാഗത വും ട്രഷറർ അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.

വിവിധ സെഷനുകളിലായി സ്റ്റേറ്റ് കമ്മിറ്റി പ്രതിനിധികളായ തസ്ലീം മമ്പാട്, ഷാനവാസ് കോട്ടയം ജില്ലാ കമ്മിറ്റി അംഗങ്ങളായ

ബാബു തരൂർ, ആസിയ, രാധാകൃഷ്ണൻ മാത്തൂർ, ചന്ദ്രൻ പുതുക്കോട് , റംല, സീനത്ത് എന്നിവർ സംസാരിച്ചു.

വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി.നാസർ സമാപന സമ്മേളനം ഉൽഘാടനം ചെയതു. പി.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു.പി. ലുഖ്മാൻ സമാപന പ്രസംഗം നടത്തി.

Advertisment