Advertisment

കർഷകർക്ക് നെല്ലിന് താങ്ങ് വില നൽകണം എഫ്.ഐ. ടി. യു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  കർഷകരുടെയും തൊഴിലാളികളുടെയും അദ്ധ്വാനത്തിന്റെ ഫലമായിട്ടാണ് രാജ്യത്ത് ഭക്ഷ്യോൽപാതനം നടക്കുന്നത്. സർക്കാർ അവരെ സംരക്ഷിക്കുന്നതിന് പകരം ആത്മഹത്യയിലേക്ക് വലിച്ചെറിയുകയാണ്, സർക്കർ നെൽകർഷകർക്ക് താങ്ങ് വില നൽകണമെന്നും, ജൈവ കൃഷിക്ക് കൂടുതൽ പ്രോത്സാഹനം നൽകണമെന്നും എഫ്. ഐ.ടി.യു.ജില്ലാ സെക്രട്ടേറിയറ്റ് സർക്കറിനോട് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ കരിം പറളി, അജിത് കൊല്ലങ്കോട്, അസീസ് ആലത്തൂർ, ചന്ദ്രൻ പുതുക്കോട്, നൂർജഹാൻ. എൻ.ഭാസ്കരൻ ,ജലാലുദ്ധീൻ പുതുനഗരം, എം.ഹനീഫ പോത്തമ്പാടം, ചാമുണ്ണി മാങ്കറിശ്ശി, സുലൈമാൻ പുലാപ്പറ്റ, ഷംസുദ്ധീൻ ഓടനൂർ, യൂസഫ്, കർഷക തൊഴിലാളി യൂണിയൻ(കെ.ടി.യു.) ജില്ലാ കൺവീനർ ശിഹാബുദ്ധീൻ എന്നിവർ സംസാരിച്ചു.

Advertisment