Advertisment

പ്രളയം: മലയോരമേഖലകളിൽ ഫലപുഷ്ടി നഷ്ടപ്പെടുത്തിയതായി പഠനം

New Update

തച്ചമ്പാറ:  2018ലെ അതിവൃഷ്ടിയെത്തുടർന്ന് തച്ചമ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കർഷകരുടെ കൃഷിയിടങ്ങളിലെ മണ്ണിൽ പല മൂലകങ്ങളുടെയും സൂക്ഷ്മമൂലകങ്ങളുടെയും സ്വാഭാവികതയിൽ വളരെയധികം ഏറ്റക്കുറച്ചിലുകൾ ഉള്ളതായി കണ്ടെത്തി.

Advertisment

publive-image

കാർഷിക സർവകലാശാലയിലെ വിദഗ്ധർഈ പ്രദേശത്തെ മണ്ണുകൾ പരിശോധിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫലപുഷ്ടി ഉള്ളതായി കണക്കാക്കുന്ന മലയോരമേഖലകളിൽ വൻതോതിലാണ് മണ്ണിലെ മൂലകങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നത്. ഇക്കാരണത്താൽ വിളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിവിധ തരം അസുഖങ്ങൾ പിടികൂടുന്നുണ്ട്.

ചെടികളുടെ പ്രതിരോധശക്തി കുറഞ്ഞിരിക്കുകയാണ്. പഠനറിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ വിശദാംശങ്ങൾ കർഷകരുമായി പങ്കുവെക്കുന്നതിന് തച്ചമ്പാറ കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിശാസ്ത്രജ്ഞരുമായി സംവദിക്കുവാൻ ജൂൺ ഏഴിന് കാലത്ത് 10 മണിക്ക് പാലക്കയത്ത് വച്ച് കർഷക മുഖാമുഖം നടത്തുമെന്ന് കൃഷി ഓഫിസർ എസ് ശാന്തിനി അറിയിച്ചു.

Advertisment