Advertisment

പൂമാർക്കറ്റിന് വേണ്ടി അമ്പത് ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിക്കും - ഷാഫി പറമ്പിൽ എം എൽ എ

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  പൂമാർക്കറ്റിനുവേണ്ടി നഗരസഭ സ്ഥലം അനുവദിച്ചാൽ കെട്ടിടം പണിയാൻ എം എൽ എ ഫണ്ടിൽ നിന്നും അമ്പത് ലക്ഷം രൂപ അനുവദിക്കുമെന്നും സ്ഥലം നൽകാൻ നഗരസഭയോട് അഭ്യർത്ഥിക്കുമെന്നും ഷാഫി പറമ്പിൽ എം എൽ എ പറഞ്ഞു.

Advertisment

publive-image

മേട്ടുപാളയം സ്ട്രീറ്റിലെ പൂക്കച്ചവട തെരുവിൽ വാഹന ഗതാഗതത്തിന് വേണ്ടത്ര വീതിയുള്ള റോഡുകൾ ഇല്ലാത്ത സാഹചര്യത്തിൽ പൂ മാർക്കറ്റിനുവേണ്ടി നഗരസഭ സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി പുഷ്പ വ്യാപാരി തൊഴിലാളി സംഘം നഗരസഭയിലേക്ക് നടത്തിയ മാർച്ചിന് ശേഷമുള്ള ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു എം എൽ എ.

മരണവും വിവാഹവും ദൈവാരാധനയും പൂക്കൾ നിറഞ്ഞതാണ് എന്നും ജനങ്ങൾക്ക് അത്യാവശ്യസേവനമായ പൂക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കണമെന്നും എം എൽ എ ചൂണ്ടിക്കാട്ടി.

അബ്ദുൾകലാം അധ്യക്ഷനായി. ഷമീർ, നൗഷാദ്, ഡി സി ബി വൈസ് പ്രസിഡന്റ് പി വി രാജേഷ്, താങ്ങും തണലും സംഘടനാ പ്രതിനിധി സദ്ദാം ഹുസ്സൈൻ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷുക്കൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂണിറ്റ് പ്രെസിഡന്റ് അസ്സൻ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

മേട്ടുപ്പാളയം സ്ട്രീറ്റിലെ പൂ മാർക്കറ്റിൽ നിന്നും പുഷ്പവൃഷ്ടി നടത്തിക്കൊണ്ടായിരുന്നു മാർച്ച് ആരംഭിച്ചത്.

Advertisment