Advertisment

ഫോറസ്ട്രി ഡിവിഷൻ ആനപാപ്പാന്മാര്‍ക്ക് പരിശീലനം തുടങ്ങി

New Update

ഒലവക്കോട്:  സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍റെ ആഭിമുഖ്യത്തില്‍ ആനകളെ പരിപാലിക്കുന്നതിന്‍റെ വിവിധ വശങ്ങള്‍ പ്രതിപാദിച്ച് പാപ്പാന്മാര്‍ക്ക് പരിശീലനം തുടങ്ങി. പരിശീലനത്തിന്റെ ഉദ്ഘാടനം ചിഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി എന്‍ അഞ്ജന്‍ കുമാര്‍ ആരണ്യഭവനില്‍ നിര്‍വ്വഹിച്ചു.

Advertisment

publive-image

ഒക്ടോബർ 13 വരെ നീണ്ടു നില്‍ക്കുന്ന പരിശീലനത്തിന് ശേഷം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഒലവക്കോട് ആരണ്യഭവനിലാണ് ആനയുടെ പാപ്പാന്മാര്‍ക്ക് വേണ്ടി വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പ്രാക്ടിക്കല്‍ ഉള്‍പ്പെടെയുള്ള പരിശീലനം നല്‍കുന്നത്.

ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഹരികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചിഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ ഈശ്വരന്‍ ആമുഖ പ്രഭാഷണം നടത്തി. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ എ കെ രാജീവന്‍ കെ അബ്ദുള്‍ റസാക്ക് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment