Advertisment

പൗരത്വ നിയമങ്ങൾക്കെതിരെ കേരളത്തിലെ കാമ്പസുകൾ പ്രതിഷേധത്തിന്റെ പ്രധാനയിടമാകും: കെ.എം ഷഫ്രിൻ

New Update

പാലക്കാട്:  രാജ്യത്ത്‌ വിഭാഗീയത സൃഷ്ടിക്കുന്ന പൗരത്വ നിയമങ്ങൾക്കെതിരെ കേരളത്തിലെ കാമ്പസുകൾ പ്രതിഷേധത്തിന്റെ പ്രധാനമിടമാകുമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷഫ്രിൻ.

Advertisment

മണ്ണാർക്കാട് നജാത്ത് ആർട്സ് ആൻറ് സയൻസ് കോളേജിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് യൂണിറ്റ് പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

മണ്ണാർക്കാട് മണ്ഡലം കൺവീനർ അസ് ലം അരിയൂർ അധ്യക്ഷത വഹിച്ചു.യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് സഹ് ല ഒ.പി, ജനറൽ സെക്രട്ടറി ഫർഹ, വൈസ് പ്രസിഡന്റ് നിബ്രാസ് എന്നിവരെ തെരഞ്ഞെടുത്തു.

അംഗത്വ കാർഡ് വിതരണം ചെയ്തു. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ പതാക ഉയർത്തിയാണ് പരിപാടി ആരംഭിച്ചത്. സാബിത്,സഹ് ല, ഫർഹ എന്നിവർ സംസാരിച്ചു.

ഗവ.വിക്ടോറിയ കോളേജിൽ ബുധനാഴ്ച വൈകീട്ട് 3 മണിക്ക് നടക്കുന്ന യൂണിറ്റ് കൺവെൻഷനിൽ സംസ്ഥാന വൈസ് പ്രസിഡൻറ് അനീഷ് പാറമ്പുഴ, ജില്ല പ്രസിഡന്റ് നവാഫ് പത്തിരിപ്പാല എന്നിവർ പങ്കെടുക്കും.

Advertisment