Advertisment

അട്ടപ്പാടി കാരറ ഗവ. സ്കൂളിൽ കളിപ്പാട്ടങ്ങൾ എത്തിച്ചു നൽകി ഫ്രറ്റേണിറ്റി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ഗോത്ര വർഗ വിദ്യാർത്ഥികൾ പഠിക്കുന്ന അട്ടപ്പാടിയിലെ കാരറ ഗവ.യു.പി സ്കൂളിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് കളിപ്പാട്ടങ്ങൾ എത്തിച്ചു നൽകി. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് ഫസ്ന മിയാൻ പരിപാടി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പൊതു വിദ്യാഭ്യാസ യജ്ഞത്തെക്കുറിച്ച് വാചാലരാകുന്ന സംസ്ഥാന ഭരണകൂടം സർക്കാർ വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്കാവശ്യമായ മുഴുവൻ സൗകര്യങ്ങളും ഉറപ്പുവരുത്തണം. അട്ടപ്പാടി പോലെയുള്ള പ്രദേശങ്ങളിൽ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ അധികാരികളുടെ പ്രത്യേക ശ്രദ്ധ വേണമെന്നും അവർ പറഞ്ഞു.

അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കളിപ്പാട്ടങ്ങൾ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് പ്രേമചന്ദ്രൻ എം.സി അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട്, സംസ്ഥാന കമ്മിറ്റിയംഗം ബിബിത വാഴച്ചാൽ, സ്കൂൾ പ്രധാനധ്യാപിക പുഷ്പലത, ഫ്രറ്റേണിറ്റി പാലക്കാട് ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ എന്നിവർ സംസാരിച്ചു.

അധ്യാപകരായ ജോർജ് വെള്ളാപ്പള്ളി, സ്വാദി, ഫ്രറ്റേണിറ്റി നേതാക്കളായ മുനീബ്, സമദ്, നഹ് ല, വസീം, കിദർ, ബാസിൽ എന്നിവർ നേതൃത്വം നൽകി. ഈ വർഷം ഉണ്ടായ പ്രളയത്തിൽ ദുരിതം നേരിട്ട വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ഫ്രറ്റേണിറ്റി ആഗസ്റ്റിൽ പഠനോപകരണങ്ങൾ എത്തിച്ചു നൽകിയിരുന്നു.

Advertisment