Advertisment

ജെ.എൻ.യുവിലെ എ.ബി.വി.പി അക്രമം: ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ സംഗമം നടത്തി

New Update

പാലക്കാട്:  അന്യായ ഫീസ് വർധനവിനെതിരെ സമരം ചെയ്ത ജെ.എൻ.യു വിദ്യാർത്ഥികൾക്കെതിരെ ക്രൂരമായ അക്രമം അഴിച്ചുവിട്ട എ.ബി.വി.പി ഗുണ്ടകളുടെ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

Advertisment

publive-image

മണ്ണാർക്കാട് ബസ്റ്റാന്റിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ ഉദ്ഘാടനം ചെയ്തു.

നജീബ് അഹമ്മദിനെ അതിക്രൂരമായി മർദിച്ചതിന് സമാനമായ അക്രമം എ.ബി.വി.പി ഗുണ്ടകൾ വിദ്യാർത്ഥികൾക്കെതിരെ അഴിച്ചുവിടുകയാണെന്നും എന്നാൽ വിദ്യാർത്ഥികളുടെ അവകാശപോരാട്ടങ്ങൾ ശക്തിപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയംഗം കെ.വി അമീർ സംസാരിച്ചു.

ഫ്രറ്റേണിറ്റി മൂവ്മെൻറ് പാലക്കാട് ഗവ.വിക്ടോറിയ കോളേജ് യൂണിറ്റ് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു.നഹ് ല, ഫർഹാൻ, ശബ്നം, തസ്ബി എന്നിവർ നേതൃത്വം നൽകി.

Advertisment