Advertisment

മുതലമട മൊണ്ടിപതി കോളനിയിലെ ആദിവാസി വിദ്യാർത്ഥിനിയുടെ കൊലപാതകം: പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷിത ഭവനിർമാണത്തിനുള്ള സഹായം സംസ്ഥാന സർക്കാർ നൽകണം - ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ്

New Update

പാലക്കാട്:  മുതലമട മൊണ്ടിപതി കോളനിയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ആദിവാസി വിദ്യാർത്ഥിനിയുടെ കുടുംബത്തിന് സുരക്ഷിത ഭവനം നിർമിക്കാനുള്ള സഹായം സംസ്ഥാന സർക്കാർ ഉടൻ നൽകണമെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ്.

Advertisment

കുടുംബത്തിന് സുരക്ഷിതമായ ഭവനം പോലുമില്ല.പിന്നോക്ക ജനവിഭാഗങ്ങൾ അധിവസിക്കുന്ന മേഖലകളിൽ ഇത്തരം കുറ്റകൃത്യങ്ങൾ പലപ്പോഴായി നടക്കുന്നതിൻ്റെ പ്രധാനപ്പെട്ടൊരു കാരണം സുരക്ഷിതയിടങ്ങളുടെ അഭാവമാണ്. ഇത്തരം മേഖലകളിൽ സുരക്ഷിതമായ ഭവന നിർമാണം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ പാക്കേജ് പ്രഖ്യാപിക്കണം.

publive-image

കേസന്വേഷണം സംബന്ധിച്ച് പെൺകുട്ടിയുടെ ബന്ധുക്കൾക്കുള്ള പരാതി മുഖവിലക്കെടുക്കാൻ പോലീസ് തയ്യാറാകണം. കസ്റ്റഡിയിലെടുത്ത ഏക പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറയുന്നുണ്ടെങ്കിലും പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ പലരെയും സംശയമുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.

ശാസ്ത്രീയ തെളിവുകളുടെയടിസ്ഥാനത്തിലാകണം അന്വേഷണം മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന ബന്ധുക്കളുടെ പരാതി ഗൗരവപൂർവം മുഖവിലക്കെടുക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.പ്രസിഡൻറ് നവാഫ് പത്തിരിപ്പാല അധ്യക്ഷത വഹിച്ചു.

ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, സെക്രട്ടി സമദ് പുതുപ്പള്ളി തെരുവ്, മണ്ഡലം കൺവീനർ നദീർ, അക്ബറലി കൊല്ലങ്കോട്, ഹക്കീം തോത്തംപാടം എന്നിവരുടെ നേതൃത്വത്തിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ മൊണ്ടിപതിയിലെ പെൺകുട്ടിയുടെ വീട് സന്ദർശിച്ചു ബന്ധുക്കളുമായി സംസാരിച്ചു.

Advertisment