Advertisment

സീറ്റ് ചോദിച്ച് വിദ്യാർത്ഥികൾ തെരുവിൽ: വ്യത്യസ്ത സമരാവിഷ്ക്കാരവുമായി ഫ്രറ്റേണിറ്റി മൂവ്മെൻറ്

New Update

പാലക്കാട്:  ജില്ലയിലെ പ്ലസ് വൺ, ഡിഗ്രി സീറ്റ് അപര്യാപ്തതക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ അവകാശ സമരം ശ്രദ്ധേയമായി. ഹെഡ്പോസ്റ്റോഫീസ് പരിസരത്ത് നിന്ന് പ്രതിഷേധ ജാഥ ആരംഭിച്ച് കലക്ടറേറ്റ് പടിക്കൽ വിദ്യാർത്ഥികൾ സംഗമിച്ചു. തുടർന്ന് പ്രതിഷേധ സൂചകമായി 'തെരുവ് ക്ലാസ്' സംഘടിപ്പിച്ചു. സീറ്റ് ചോദിച്ചുള്ള വിദ്യാർത്ഥികളുടെ മുദ്രാവാക്യവും കൈകൊട്ടി പാട്ടും കലാവിഷ്ക്കാരങ്ങളും പരിപാടിക്ക് മിഴിവേകി.

Advertisment

publive-image

ഫ്രറ്റേണിറ്റി ദേശീയ വൈസ് പ്രസിഡൻറ് പ്രദീപ് നെന്മാറ അവകാശ സമരം ഉദ്ഘാടനം ചെയ്തു.തെക്കൻ ജില്ലകളിൽ വിദ്യാർത്ഥികളേക്കാൾ സീറ്റുകൾ ഉള്ളപ്പോൾ മലബാറിൽ സീറ്റിനായി വിദ്യാർത്ഥികൾ തെരുവിലിറങ്ങേണ്ടി വരുന്നത് ഭരണകൂട വിവേചനം മൂലമാണ്. നാളുകളായുള്ള മലബാറിന്റെ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ഭരണകൂടങ്ങൾ ഒന്നും ചെയ്തിട്ടില്ല.

പ്രതിസന്ധി വരുമ്പോൾ ആനുപാതിക സീറ്റ് വർധനവ് നടത്തി തടിതപ്പുകയാണ്. എന്നാൽ അശാസ്ത്രീയമായുള്ള കേവല സീറ്റ് വർധന പരിഹാരമല്ലെന്നും അത് ക്ലാസ് മുറികളിൽ വിദ്യാർത്ഥികളുടെ എണ്ണക്കൂടുതൽ മൂലം അസ്വസ്ഥതത സൃഷ്ടിക്കുകയാണെന്നും കാണാം.

വിദ്യാർത്ഥികളുടെ തോതിനനുസരിച്ച് പൊതു വിദ്യാഭ്യാസ രംഗത്ത് പുതിയ ബാച്ചുകൾ അനുവദിക്കാനും ഹൈസ്ക്കൂളുകളെ ഹയർ സെക്കൻഡറകളായി ഉയർത്താനും സർക്കാർ തയ്യാറാകണം. മലബാറിന്റെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണാൻ സർക്കാർ സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ല പ്രസിഡന്റ് പി.ഡി രാജേഷ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം എം.സുലൈമാൻ, റവല്യൂഷനറി യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വസീം മാലിക്ക് എന്നിവർ ആശംസകളർപ്പിച്ചു.

കെ.എം സാബിർ അഹ്സൻ, റഷാദ് പുതുനഗരം,സമദ് പുതുപ്പള്ളി തെരുവ്, ഹിബ തൃത്താല എന്നിവർ സംസാരിച്ചു.വിദ്യാർത്ഥി പ്രതിനിധി ഷഹ്മ ഹമീദ് സീറ്റ് പ്രതിസന്ധി മൂലമുള്ള വിദ്യാർത്ഥികളുടെ അനുഭവം പങ്കുവെച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിദ്യാർത്ഥികൾ പരിപാടിയിൽ അണിനിരന്നു.ഫസ് ലു റഹ്മാൻ, സാദിഖ് ആറ്റാശേരി, സബിൻ, യാസിർ അറഫാത്ത്, ജിൻഷ,ഹസ്ന, ഷഹബാസ്,ത്വാഹ, സുബൈർ, സാബിത്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സമരത്തെ തുടർന്ന് ഫ്രറ്റേണിറ്റി നേതാക്കൾ കലക്ടർക്ക് നിവേദനം നൽകി.

Advertisment