Advertisment

വൈവിധ്യങ്ങളുടെ സൗന്ദര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കാമ്പസ് പ്രതിരോധം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:   രാജ്യത്തെ വൈവിധ്യങ്ങൾ തകർത്ത് ഏക ശില സംസ്ക്കാരവും ഭാഷയും നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളിൽ വിദ്യാർത്ഥി പ്രതിരോധം സംഘടിപ്പിച്ചു. ഹിന്ദി പൊതു ഭാഷയാക്കുമെന്നതടക്കമുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനങ്ങൾ വിദ്വേഷം പടർത്താനും രാജ്യത്ത് അപരവത്ക്കരണങ്ങൾ വർധിപ്പിക്കാനുമേ ഇടവരുത്തൂ.

publive-image

മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിൽ നടന്ന വിദ്യാർത്ഥി പ്രതിരോധം ശ്രദ്ധേയമായി. വിദ്യാർത്ഥികൾ രാജ്യത്തെ വിവിധ ഭാഷകളിൽ ഇന്ത്യയെന്ന് രചിച്ചു. യൂണിറ്റ് നേതാക്കളായ സുബൈർ സി.ജെ, അഹമ്മദ് സാബിത്ത്, അഫ്‌ലഹ്, കെ.ടി മുഫീദ്, അഫ്ന പുലാപ്പറ്റ,ഷംന,ഷഹാന ഷരീഫ്, ഹിബ എന്നിവർ നേതൃത്വം നൽകി. ഫ്രണ്ട്ഷിപ്പ് ഡേയിനോടനുബന്ധിച്ച് കോളേജിലെ വിദ്യാർത്ഥികൾക്കായി ഫ്രറ്റേണിറ്റി യൂണിറ്റ് സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിൽ വിജയിയായ നിപിന് ഉപഹാരം നൽകി.

Advertisment