Advertisment

വാളയാറിലെ ദളിത് സഹോദരിമാരുടെ മരണം: കുറ്റവാളികളെ സംരക്ഷിക്കാൻ ഉന്നതതല ഗൂഢാലോചന - ഫ്രറ്റേണിറ്റി മൂവ്മെൻറ്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  2017ൽ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ വളയാറിലെ ദലിത് സഹോദരിമാർ മരണപ്പെട്ട സംഭവത്തിൽ കുറ്റവാളികളെ സംരക്ഷിക്കാൻ ഭരണ, ഉദ്യോഗസ്ഥ തലത്തിൽ ഉന്നതതല ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

Advertisment

കുറ്റകൃത്യങ്ങൾ നടന്നതിന് കൃത്യമായ തെളിവുകളുണ്ടായിട്ടും പോലീസിന്റെയും പോസിക്യൂഷന്റെയും അലംഭാവം മൂലം പ്രതികളെ പോസ്കോ കോടതി വെറുതെ വിട്ടത് ഗൂഢാലോചനയുടെ തെളിവാണ്. പ്രതികൾ കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടും തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ വരുത്തിയ മനപൂർവമായ വീഴ്ചയാണ് പ്രതികൾക്ക് അനുകൂലമായി ഭവിച്ചത്.

പ്രതികൾ ഭരണ തലത്തിലും ഉന്നത രാഷ്ട്രീയ രംഗത്തും സ്വാധീനമുള്ള ആളുകളായതിനാൽ തുടക്കം മുതൽ അവരെ സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥർ കൈക്കൊണ്ടത്.അന്വേഷണത്തിൽ വീഴ്ചകൾ ബോധ്യപ്പെട്ടതിനാലാണ് പലപ്പോഴായി ഉദ്യോഗസ്ഥരെ മാറ്റിയത്.

സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ മർദിക്കപ്പെടുമ്പോൾ രാജ്യത്തെ ഭരണകൂട സംവിധാനങ്ങൾ നീതിക്ക് മുന്നിൽ കണ്ണടക്കുന്ന സ്ഥിരം കാഴ്ച തന്നെയാണ് ഈ വിഷയത്തിലുമുള്ളത്.സംഭവത്തിൽ പുനരന്വേഷണം നടത്തി കുറ്റവാളികളെ ഉsൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കേസ് അട്ടിമറിക്കുന്നതിൽ പങ്കാളികളായവരെയും ശിക്ഷിക്കണം.

മരണം ആത്മഹത്യയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ചെറിയ പെൺകുട്ടികൾ ഉയരത്തിലുള്ള വീടിന്റെ ഉത്തരത്തിൽ തൂങ്ങുന്നതിനെ സംബന്ധിച്ച് കുറ്റന്വേഷണ വിദഗ്ധർ അടക്കം സംശയം ഉയർത്തുന്നതിനാൽ ആഴത്തിലുള്ള അന്വേഷണം നടക്കേണ്ടതുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.

ജില്ല പ്രസിഡൻറ് നവാഫ് പത്തിരിപ്പാല അധ്യക്ഷത വഹിച്ചു. കെ.എം സാബിർ അഹ്സൻ, അമീറ മുസ്തഫ, റഷാദ് പുതുനഗരം, സി.എം റഫീഅ,സമദ് പുതുപ്പള്ളിതെരുവ്, ഫസ് ലുറഹ്മാൻ എന്നിവർ സംസാരിച്ചു.

Advertisment