Advertisment

ഖാദർ കമ്മിഷൻ റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തത് സർക്കാറിന്റെ ഏകാധിപത്യ ശൈലിക്ക് ഏറ്റ തിരിച്ചടി - ഷംസീർ ഇബ്രാഹീം

New Update

ആലത്തൂർ: "അലകളായ് ഉയരട്ടെ സാഹോദര്യം" എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന തലത്തിൽ നടത്തുന്ന മെമ്പർഷിപ്പ് കാമ്പയിന്റെ സ്കൂൾ തല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹീം എ.എസ്.എം സ്കൂൾ വിദ്യാർത്ഥി ഇർഫാന് മെമ്പർഷിപ് കാർഡ് കൈമാറി നിർവഹിച്ചു.

Advertisment

publive-image

ഖാദർ കമ്മിഷൻ റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തത് സർക്കാറിന്റെ ഏകാധിപത്യ ശൈലിക്ക് ഏറ്റ തിരിച്ചടിയാണെന്ന് ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു. ഉന്നത, പൊതു വിദ്യാഭ്യാസ മന്ത്രിമാർ നോക്കുകുത്തിയായി ഇടത് അധ്യാപക സംഘടനകൾ കാര്യങ്ങൾ നിയന്ത്രിക്കുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാലയത്തിന് മുന്നിൽ നടന്ന പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം ഷഫ്രിൻ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി എ.എസ്.എം യൂണിറ്റ് പ്രസിഡൻറായി ഇർഫാനെയും സെക്രട്ടറിയായി അനസിനെയും സംസ്ഥാന പ്രസിഡൻറ് പ്രഖ്യാപിച്ചു. യൂണിറ്റ് ഭാരവാഹികൾക്ക് ഹാരാർപ്പണം നടത്തി.

നൂറ് കണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന് ആലത്തൂർ ടൗണിലേക്ക് നടന്ന പ്രകടനത്തിന് മലമ്പുഴ എസ്.പി ലൈൻ കോളനിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാസിക് ഡോൾ മിഴിവേകി.സംസ്ഥാന സെക്രട്ടറി സാന്ദ്ര എം.ജെ, പാലക്കാട് ജില്ല പ്രസിഡൻറ് നവാഫ് പത്തിരിപ്പാല എന്നിവർ സംസാരിച്ചു.

മഹേഷ് തോന്നക്കൽ,എസ്. മുജീബുറഹ്മാൻ, ആദിൽ.എ, കെ.എം സാബിർ അഹ്സൻ, ഫാസിൽ ആലത്തൂർ, ഹിഷാം, ഇജാസ്, ഹസീബ്, നാസിഹ എന്നിവർ നേതൃത്വം നൽകി.

Advertisment