Advertisment

പ്ലസ് വൺ, ഡിഗ്രി സീറ്റ് അപര്യാപ്തത: വിദ്യാർത്ഥികൾ എം.എൽ.എക്ക് നിവേദനം നൽകി

New Update

പാലക്കാട്: പ്ലസ് വൺ, ഡിഗ്രി മേഖലകളിൽ ജില്ല നേരിടുന്ന രൂക്ഷമായ സീറ്റ് ക്ഷാമത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ മണ്ണാർക്കാട് എം.എൽ.എ അഡ്വ.എൻ.ഷംസുദ്ദീന് നിവേദനം നൽകി.

Advertisment

publive-image

കാൽ ലക്ഷത്തിലധികം വിദ്യാർത്ഥികൾ സീറ്റ് ലഭിക്കാതെ പുറത്തു നിൽക്കേണ്ടി വരുന്നത് മെയ് 27ന് ആരംഭിക്കുന്ന നിയമസഭ സമ്മേളത്തിൽ ഉന്നയിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റിയംഗം കെ.എം സാബിർ അഹ്സൻ, വസീം സ്വാലിഹ്, ഷാഹിദ് എന്നിവർ നിവേദക സംഘത്തിന് നേതൃത്വം നൽകി. സീറ്റ് ചോദിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് ആഭിമുഖ്യത്തിൽ ബുധനാഴ്ച രാവിലെ 11 മണിക്ക് വിദ്യാർത്ഥികൾ കലക്ടറേറ്റിലേക്ക് അവകാശ സമരം നടത്തുന്നുണ്ട്.

Advertisment