Advertisment

പ്രതികൂല സാഹചര്യത്തിലും പൊരുതുന്ന ഹോക്കി താരം പ്രസന്നയെ ആദരിച്ചു

New Update

പാലക്കാട്:  പ്രതികൂലമായ സാമൂഹിക സാഹചര്യങ്ങളെ തരണം ചെയ്ത് നിരന്തര പരിശീലനത്തിലൂടെ ഇന്ത്യൻ സ്ക്കൂൾ ഹോക്കി ടീമിൽ ഇടം പിടിക്കുകയും ടൂർണമെൻറിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത മലമ്പുഴ എസ്.പി ലൈൻ കോളനിയിലെ വിദ്യാർത്ഥിനി പ്രസന്നയെ ഫ്രറ്റേണിറ്റി ജില്ല നേതാക്കൾ കോളനിയിലെത്തി ആദരിച്ചു.

publive-image

പ്രസന്നക്കുള്ള ജില്ല കമ്മിറ്റിയുടെ ഉപഹാരം ജനറൽ സെക്രട്ടറി നവാഫ് പത്തിരിപ്പാല കൈമാറി. മുസ്തഫ, കെ.എം സാബിർ അഹ്സൻ, ഫിറോസ് എഫ് റഹ്മാൻ, നൗഷാദ് ആലവി, നൗഷാദ് എ എടത്തറ എന്നിവർ സംബന്ധിച്ചു.

Advertisment