Advertisment

അസുഖ ബാധിതയായ ആദിവാസി വിദ്യാർത്ഥിനിയെ ആശുപത്രിയിൽ തനിച്ചാക്കി പോയ അധ്യാപികമാർക്കെതിരെ നടപടി വേണം: ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ്

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: അസുഖബാധിതയായ കോളേജ് ഹോസ്റ്റലിലെ അട്ടപ്പാടിയിലെ ആദിവാസി വിദ്യാർത്ഥിനി ഭുവനെയ തൃശൂർ മെഡിക്കൽ കോളേജിൽ തനിച്ചാക്കി പോയ അധ്യാപികക്കും വാർഡനുമെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്ന് ഫ്രറ്റേണിറ്റി വിക്ടോറിയ കോളേജ് യൂണിറ്റ് ആവശ്യപ്പെട്ടു.

ഭുവനക്കൊപ്പം നിൽക്കാൻ തയ്യാറായ വിദ്യാർത്ഥിനിയെ അടക്കം വലിച്ച് കൊണ്ടുപോകുന്ന മനുഷ്യത്വരഹിതമായ നടപടികളാണ് അധ്യാപികമാരുടെ ഭാഗത്തു നിന്നുമുണ്ടായത്. കോളേജ് അധികൃതരുടെ അന്യായ നടപടിക്കെതിരെ കഴിഞ്ഞ ദിവസം ഹോസ്റ്റൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനും ഇന്ന് കോളേജിൽ പ്രിൻസിപ്പൾ റൂമിന് മുന്നിൽ നടക്കുന്ന സമരത്തിനും യൂണിറ്റിന്റെ ഐക്യദാർഢ്യമർപ്പിക്കുന്നു.

വിഷയത്തിൽ മനുഷ്യാവകാശ കമീഷനും എസ്.സി എസ്.ടി കമീഷനും ഇടപെടണം. ഭുവനക്ക് നീതി ഉറപ്പാക്കും വരെ ഫ്രറ്റേണിറ്റി സമരമുഖത്ത് നിലയുറപ്പിക്കുമെന്ന് യൂണിറ്റ് കമ്മിറ്റി അറിയിച്ചു.

Advertisment