Advertisment

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഗാന്ധിജയന്തി ആഘോഷിച്ചു

New Update

കല്ലടിക്കോട്:  റോഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചും പോലീസ് സ്റ്റേഷൻ മൃഗാശുപത്രി എന്നിവ ശുചീകരിച്ചും ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആചരണം.

Advertisment

publive-image

കല്ലടിക്കോട് ജനമൈത്രി പോലീസ് സ്റ്റേഷൻ, കരിമ്പ ഹൈസ്കൂളിലെ സ്റ്റുഡന്റസ് പോലീസ്, ദർശന കോളേജിലെ വിദ്യാർത്ഥികൾ, ജനമൈത്രി സമിതിഅംഗങ്ങൾ എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കല്ലടിക്കോട് പോലീസ് സബ്ഇൻസ്‌പെക്ടർ എം.ബിജു ഉദ്ഘാടനം ചെയ്തു.

ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാൻ മഹാത്മാവ് ശ്രദ്ധിച്ചു.എല്ലാ വിധത്തിലും സ്വയാശ്രയത്വം അദ്ദേഹം ആഗ്രഹിച്ചു.വാക്കിനേക്കാൾ പ്രവൃത്തിക്ക് പ്രാധാന്യം നൽകി.

publive-image

ലളിത ജീവിതം നയിച്ച് അദ്ദേഹം ആർക്കും മാതൃകയായി. സ്വാശ്രയ ഭാരതം സ്വപ്നം ക​ണ്ടു. അദ്ദേഹത്തിന്റെ ജന്മദിനം നാടെങ്ങും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി നാം ആഘോഷിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം മാണ് ഈ സേവനമെന്നു പ്രസംഗകർ ചൂണ്ടിക്കാട്ടി.

എ എസ് ഐ കൃഷ്ണൻകുട്ടി, ദർശന കോളേജ് പ്രിൻസിപ്പൽ രാധാകൃഷ്ണൻ, എസ് പി സി പരിശീലകൻ സദാശിവൻ, ജനമൈത്രി സി ആർ ഒ രാജ്നാരായണൻ, സെക്രട്ടറികെ.വി.ജയപ്രകാശ്, സമദ് കല്ലടിക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment