Advertisment

മനക്കരുത്തിന്റെ ബലത്തില്‍ ജീവിതം. ശാരീരിക പരിമിതികൾക്കിടയിലും പ്രചോദനമായി ഗണേഷിന്റെ വാക്കുകൾ

New Update

പാലക്കാട്:  അപകടത്തിൽ പരുക്കേറ്റ് കിടക്കുമ്പോഴും മറ്റുള്ളവരെ വാക്കുകൾ കൊണ്ട് പ്രചോദിപ്പിക്കാൻ ശാരീരിക പ്രയാസം  ഒരു തടസ്സമേ അല്ലെന്ന്തെളിയിക്കുകയാണ് ഒറ്റപ്പാലം മുന്നൂർക്കോട് സ്വദേശി ഗണേഷ്കൈലാസ്.

Advertisment

publive-image

വാഹനാപകടത്തിൽ അരയ്ക്കുതാഴെ ചലനമറ്റെങ്കിലും അതിൽ തളരാത്ത മനസ്സുമായാണ് ഗണേഷ് വിദ്യാർഥികളെ വാക്കുകളിലൂടെ പ്രചോദിപ്പിക്കാനായി പട്ടിക വർഗ വികസന വകുപ്പിനു കിഴിലുള്ളഎൽ എൻ പുരംപോസ്റ്റ്‌ മെട്രിക് ഗേൾസ്ഹോസ്റ്റലിൽ എത്തിയത്.ശാരീരികകുറവൊന്നും ഗണേഷിന്റെ ജീവിതത്തെ ബാധിക്കുന്നില്ല.

വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുംപരീക്ഷ എഴുതുന്നവർക്കുമായി സംവേദിക്കുകയാണ് ഇദ്ദേഹം.നമ്മുടെ ഇച്ഛാശക്തിയെ സൃഷ്ടിക്കുന്നത് നമ്മുടെ മനസ്സാണ്. ശരീരം ദുര്ബലമായിരുന്നാലും മനസ്സ് ശക്തമായിരിക്കണം.

publive-image

എവിടെയാണോ ശക്തമായ മന സാന്നിധ്യം ഉള്ളത് പ്രതിസന്ധികൾക്കിടയിലും അവിടെതിളങ്ങാനാവും. ജീവിതത്തിലെ ദുര്‍ഘടമായ വഴികളോട് നല്ല രീതിയില്‍ പ്രതികരിച്ച് വിജയം നേടാനുള്ള ഏറ്റവും നല്ല മാർഗമാണ് ഉറച്ച ഇച്ഛാശക്തി.

ബിജുമാഷ്, ഹോസ്റ്റൽ വാർഡൻ സുജാത, കെ. കൃഷ്ണൻകുട്ടി, പാലക്കാട്ട്രോമ കെയർ സൊസൈറ്റി ചഷിൽ കുമാർ, വിദ്യാർത്ഥികളായ ലാവണ്യ, ജ്യോതിക, സുപ്രിയ തുടങ്ങിയവർ സംസാരിച്ചു.

Advertisment