Advertisment

ഗണേഷ് കൈലാസ് പ്രതിസന്ധികളിൽ തളരാത്ത മനഃശക്തി കൊണ്ട് ജീവിതം പഠിപ്പിക്കാനെത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്:  അപ്രതീക്ഷിത ദുരന്തത്തിൽ തളരാതെ ജീവിത പരീക്ഷണത്തെ അഭിമുഖീ കരിച്ച വീൽച്ചെയർ മോട്ടിവേഷൻ സ്പീക്കർ ഗണേഷ് കൈലാസ് കുടുംബിനികൾക്ക് നൽകിയപ്രചോദന ക്ലാസ് ശ്രദ്ധേയമായി.

Advertisment

publive-image

വാഹനാപകടത്തിൽ അരയ്ക്കുതാഴെ ചലനമറ്റെങ്കിലും അതിൽ തളരാത്ത മനസ്സുമായാണ് ഗണേഷ് വാക്കുകളിലൂടെ പ്രചോദിപ്പിക്കാനായി, കല്ലടിക്കോട് എ .യു.പി സ്‌കൂളിലെത്തിയത്.  പ്രതിസന്ധികളെയും പ്രശ്നങ്ങളെയും എങ്ങനെ നേരിടാമെന്ന് സ്വന്തം അനുഭവത്തിലൂടെ ഓർമിപ്പിക്കുമ്പോൾ അത് വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഏറെ സ്വീകാര്യമാവുന്നു.

publive-image

ക്ലാസ് കേൾക്കാനെത്തിയവർ പാരന്റിങ് സംബന്ധിച്ച് ചോദിച്ചറിഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗം ബീനചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.കെ ആബിദ അധ്യക്ഷയായി. പ്രധാനധ്യാപകൻ സി.എസ്.സാബു, സീനിയർ അസിസ്റ്റന്റ് പി.ശോഭന, എം.പി.ടി.എ പ്രസിഡന്റ് പ്രജിത തുടങ്ങിയവർ പ്രസംഗിച്ചു

Advertisment