Advertisment

ലഹരിയുടെ ദൂഷ്യവശങ്ങൾ വരച്ചു കാണിച്ച് വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

എടത്തനാട്ടുകര:  ലഹരി ദൂഷ്യ വശങ്ങൾ വരച്ചു കാണിച്ചും, വിപത്തുകൾ ഉണർത്തിയും എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ലഹരി വിരുദ്ധ ചിത്രപ്രദർശനം ശ്രദ്ധേയമായി. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ വിമുക്തി ലഹരി വിരുദ്ധ ബോധവല്ക്കരണ പ്രോജക്റ്റിന്റെ ഭാഗമായി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ് യൂണിറ്റുകളാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചത്.

Advertisment

publive-image

ചിത്രപ്രദർശനവും ലഹരി വിരുദ്ധ സദസും മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സൂരജ് ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപകൻ എൻ.അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എ. പി.മാനു, എക്സൈസ് പ്രിവന്റീവ് ഓഫീസർ അബ്ദുൽ നവാസ്, സ്കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ, ന്യൂ ഹോപ്പ് ഡീ അഡിക്ഷൻ സെൻറർ കൺവീനർ കമറുദ്ധീൻ ചേരിപ്പറമ്പ്, ട്രൂപ്പ് ലീഡർ അസീം സാനു എന്നിവർ പ്രസംഗിച്ചു.

ലഹരിവിരുദ്ധ സദസിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റർ രചന മത്സരത്തിൽ മുഹമ്മദ് അനസ്, ഫാത്തിമത്ത് ഫാരിസ, മുബീന എന്നിവർ ജേതാക്കളായി. ജേതാക്കൾക്കുള്ള അവാർഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സൂരജ് വിതരണം ചെയ്തു.  ട്രൂപ്പ് ലീഡർമാരായ റിസ് വാൻ, മഹറൂഫ് കെ, ഷംന.ടി, ഫെമിത എന്നിവർ നേതൃത്വം നൽകി.

Advertisment