Advertisment

പൊതുവിദ്യാഭ്യാസരംഗത്ത് പുത്തനുണർവ് നൽകി ജി എം യു പി സ്കൂളിൻ്റെ 'ലോറ'

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻ്റെ പ്രബലനത്തിനും വിഷയാധിഷ്ഠിത പഠനോണർവിനും പ്രാഥമിക തലംതൊട്ട് കൈതാങ്ങാവുക എന്ന താല്പര്യത്തോടെയാണ് ലാംഗ്വേജ് ഓറിയൻ്റഡ് റിയലസ്റ്റിക്ക് അപ്രോച്ച് - 'ലോറ' എന്ന പഠനസഹായ പുസ്തകം മണ്ണാർക്കാട് ജി എം യുപി സ്കൂൾ പുറത്തിറക്കിയത്.

Advertisment

publive-image

ഒന്നാംതരത്തിലെ പരിസര പഠനത്തെ സഹായിക്കുന്ന ഇംഗ്ലീഷ് പഠന സഹായിയായ റോലയുടെ ആദ്യ ഘട്ടത്തിൻ്റെ പ്രകാശനം മണ്ണാർക്കാട് മുനിസിപ്പാലിറ്റി കൗൺസിലർ പുഷ്പലത വിജയൻ നിർവഹിച്ചു. ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്കുള്ള ഉപഹാര സമർപ്പണവും അവർ നിർവഹിച്ചു.

പഠനം ജീവിതഗന്ധിയായ പ്രവർത്തനങ്ങളുടെ ഭാഗമാണ്. പാഠ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നേടിയെടുത്ത അറിവുകൾ,വിവിധ ഭാഷാ ശേഷികൾ ,ശാസ്ത്രപഠനത്തിൻ്റെ പ്രയോഗവത്കരണം തുടങ്ങിയവ രക്ഷിതാക്കൾക്ക് നേരിട്ട് കണ്ടു മനസ്സിലാക്കാൻ സാധിക്കും വിധം വിദ്യാർത്ഥികൾ തങ്ങളുടെ മികവുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ് പഠനോത്സവം 2019 സ്കൂളിൽ അരങ്ങേറിയത്.

മണ്ണാർക്കാട് ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ ഒ.ജി.അനിൽകുമാർ പഠനോത്സവം ഉദ്ഘാടനം ചെയ്തു . കേരള മണ്ണിലേക്ക് പെയ്തിറങ്ങിയ മഹാപ്രളയത്തിൻ്റെ നോവും മനുഷ്യത്വത്തിൻ്റെ കനിവും കോർത്തിണക്കിക്കൊണ്ട് ഉണ്ടാക്കിയ പുസ്തകമാണ് "പ്രളയകേരളം ഓർമ്മപ്പതിപ്പ് ."

ഇതിൻറെ പ്രകാശനം ബി.ആർ.സി ട്രൈനർ രജനീഷ് നിർവഹിച്ചു. ചടങ്ങിന് പിടിഎ പ്രസിഡണ്ട് അഷറഫ് അധ്യക്ഷതവഹിച്ചു .ലോറ പുസ്തകം എം എൻ കൃഷ്ണകുമാറും ,പ്രളയകേരളം ഓർമ്മപതിപ്പ് മനോജ് ചന്ദ്രനും പരിചയപ്പെടുത്തി..

Advertisment