Advertisment

ആയക്കുറുശ്ശി പാഠശാല സ്കൂൾ വാർഷികം സിനിമാ താരം ഗോവിന്ദ് പത്മസൂര്യ ഉദ്ഘാടനം ചെയ്തു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പെരുങ്ങോട്ടുകുറുശ്ശി:   ആയക്കുറുശ്ശി പാഠശാല ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഇരുപത്തിഒന്നാംവാർഷികം സിനിമാ താരം ഗോവിന്ദ് പത്മസൂര്യ ഉദ്ഘാടനം ചെയ്തു. ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേഷ് അധ്യക്ഷത വഹിച്ചു.

Advertisment

publive-image

മോഹനൻ കാരിയോടത്ത് , റെന്നി വർഗ്ഗീസ് , ഷൈനി രമേഷ് , ലക്ഷ്മി മോഹൻ , വി എസ് രമണി , ദീപ ജയപ്രകാശ്, സി എം ഷാഹുൽ ഹമീദ് , സ്മിത കെ എന്നിവർ പ്രസംഗിച്ചു. പുതു തലമുറയുടെ വിജ്ഞാനവും മികവും നാടിന്റെ വികാസത്തിന് ഉപയോഗിക്കാനാവണം. ഇതിന്റെ ഭാഗമായാണ് കുട്ടികൾക്ക് പ്രാതിനിധ്യസ്വഭാവമുള്ള അനേകം അഭിരുചിപ്രകടനത്തിന് രൂപം നല്‍കിയത്.

publive-image

കലയിലൂടെ ശ്രേഷ്ഠമായ ആശയവിനിമയം സാധ്യമാകണം. പ്രസംഗകർ പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Advertisment