Advertisment

ഓർമകൾ മേയുന്ന കലാലയ മുറ്റത്ത് വേരറ്റു പോകാത്ത സൗഹൃദവുമായി അവർ ഒത്തുകൂടി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പട്ടാമ്പി: കാലത്തിന്റെയും ജീവിതത്തിന്റെയും അനിവാര്യമായ വഴിപിരിയലില്‍ വിടചൊല്ലിയകന്നവര്‍ കാൽ നൂറ്റാണ്ടിനു ശേഷം വീണ്ടും ഒത്തുകൂടി. അക്ഷരപ്രഭ ചൊരിഞ്ഞ അധ്യാപകര്‍ക്കൊപ്പം. നിളയൊഴുകും വഴിയിൽ, കഥകളുറങ്ങും പൂമരച്ചോട്ടിൽ.

Advertisment

പട്ടാമ്പി ഗവ. സംസ്കൃത കോളേജിലെ 1991-1993 ബാച്ചിലെ പൂർവ വിദ്യാർത്ഥികളാണ് കോളേജ് അങ്കണത്തിൽ സംഗമിച്ചത്. 'ഓർമയിൽ ഒരു മധുര നൊമ്പരക്കാലം' എന്ന പേരിൽ നടത്തിയ പരിപാടി കോളേജിലെ റിട്ട.അധ്യാപിക പ്രൊഫ.സി.പി.ചിത്ര ഉദ്ഘാടനം ചെയ്തു.

publive-image

സംഘാടക സമിതി ജനറൽ കൺവീനർ മനോജ് മുല്ലശ്ശേരി അധ്യക്ഷനായി.കോളേജിന്റെ പൂർവ്വ വിദ്യാർത്ഥിയും കവിയുമായ പി.രാമൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വേരറ്റുപോകാത്ത സൗഹൃദങ്ങള്‍ ഓര്‍ത്തെടുത്ത് 25 വര്‍ഷത്തെ ഇഴപിരിയാത്ത ഓര്‍മ്മകളുമായി പല തിരക്കുകളും മാറ്റിവച്ച് പരിപാടിക്കെത്തി.

കുറച്ച് സമയത്തെക്കെങ്കിലും എല്ലാവരും ആ പഴയ വിദ്യാർത്ഥിയായി മാറിയ പോലെ. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന സഹപാഠികളെ കടന്നു വന്ന വഴിത്താരയിൽ പെറുക്കി കൂട്ടിയ മണമുള്ളതും നിറം വറ്റിയതുമായ ഒരു കൂട്ടം ഇലകളുടെയും പൂക്കളുടേയും സ്നേഹകൂടാരമാക്കാൻ സംഘാടക സമിതിയുടെ പരിശ്രമങ്ങൾക്ക് കഴിഞ്ഞു.

സ്‌നേഹവും സന്തോഷവും നിറഞ്ഞ ഒരുമയുടെ സൗഹൃദവുമായി വൈവിധ്യമാർന്ന പരിപാടികളുമായാണ് സംഗമിച്ചത്. ഒരു വല്ലാത്തനിര്‍വൃതിയോടെയാണ് വര്‍ഷങ്ങള്‍ക്കുശേഷം കൂട്ടുകാർ കോളേജിലെത്തിയത്.

publive-image

ആഘോഷങ്ങള്‍ക്കും കൊച്ചുകലഹങ്ങള്‍ക്കും ചെറുവര്‍ത്തമാനങ്ങള്‍ക്കും സാക്ഷിയായ കോളേജിന്റെ മുക്ക്മൂലകളിലൂടെ നടന്നു നീങ്ങുമ്പോള്‍ ആ ചുമരുകള്‍ക്കും, കാറ്റിനും ആ പഴയ നിറവും,ഗന്ധവും തന്നെയാണ് ഇപ്പോഴുമെന്ന് അവർക്ക് തോന്നി.

സുധീർ കടലുണ്ടിയും മണ്ണൂർ പ്രകാശനും അവതരിപ്പിച്ച സ്മൃതി ഗീതങ്ങളോടെയായിരുന്നു ആരംഭം. പട്ടാമ്പി ട്രാഫിക് എസ്.ഐ ടി.ബാബു, കെ.സി.ഷാജിമോൻ, കെ.പി.കമാൽ, എം.കെ.പ്രദീപ്, കോയമലബാർ, മുസ്തഫ തൃത്താല, അജി പട്ടാമ്പി, ഹരിദാസൻ മുതുതല, ആയിഷാബി, പ്രീത, ഗൾഫ് കോഡിനേറ്റർ ഷമീം ചിറത്തൊടി, ഗിരീഷ് മിലാനോ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രമോദ് ബാലകൃഷ്ണൻ പുളിയപ്പറ്റ, സ്വാഗതവും ഉണ്ണികൃഷ്ണൻ മേൽമുറി നന്ദിയും പറഞ്ഞു.

Advertisment