Advertisment

വനിതാ ദിന ആശയാധിഷ്ടിത സൃഷ്ടികൾ നടത്തി വേറിട്ട വനിതാദിനാഘോഷം

New Update

പാലക്കാട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ചിത്രകലാ പരിഷത്തിലെ 13 ചിത്രകാരികൾ പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജ് കേമ്പസിൽ ഒരുക്കിയ അമ്പതടി നീളമുള്ള വലിയ കേൻവാസിൽ വനിതാ ദിന ആശയാധിഷ്ടിത സൃഷ്ടികൾ നടത്തി.

Advertisment

സ്ത്രീകളോടുള്ള സാമൂഹിക വിവേചനവും അതിക്രമങ്ങളും യാതനകളും പ്രതിരോധങ്ങളും അവരുടെ രചനകളിൽ നിറഞ്ഞു നിന്നു. വനിതാ ദിന കേമ്പിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ഡിറെക്റ്റർ ഒഫ് പ്രോസിക്യൂഷൻ ലത ഇ നിർവഹിച്ചു.

publive-image

കേമ്പിനോടനുബന്ധിച്ചു പെൺകുട്ടികൾക്ക് മാത്രമായി നടത്തിയ ചിത്രരചനാ മത്സരം ചിത്രകാരൻ ഹരിദാസ് കെ.എസ് തുടക്കം കുറിച്ചു.

സമിതി പ്രസിഡന്റ് എൻ.ജി. ജ്വോൺസ്സൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കവയിത്രി ലില്ലി വാഴയിൽ വനിതാ ദിന കവിത 'സ്ത്രീ പർവ്വം' ചൊല്ലി.സെക്രട്ടറി ഹരീഷ് മണ്ണാർക്കാട്, ട്രഷറർ മഹേഷ് ജി പിള്ള, സുരേഷ് കണ്ണാടി, എൽ.ആർ. പി കുമാർ, രാധാകൃഷ്ണൻ പുല്ലഞ്ചേരി, ശബരി ഗിരീഷ് സണ്ണി ആന്റണി, തുടങ്ങിയവർ പ്രസംഗിച്ചു.

എൻ.കെ. ശ്രീദേവി, അജിത.കെ.വി, അഞ്ചു മോഹൻദാസ്, ലില്ലി വാഴയിൽ, അനുപമ നെന്മാറ, കെ.അഹല്യ, അസ്ന അഷ്റഫ്, ബിന്ദു .കെ, ദീപ്തി, മേഘാലക്ഷ്മി, ഭാവന കടുങ്ങത്ത് , ഷാഹിത , ഫാത്തിമ മർജാൻ എന്നീ പതിമൂന്ന് ചിത്രകാരികളാണ് വനിതാദിന പെയിന്റിങ് ശിബിരത്തിൽ പങ്കെടുത്തത്.

Advertisment