Advertisment

ഹമീദ് കൊമ്പത്തിനും പി.ഗിരീഷിനും ഓണററി ഡി.ലിറ്റ്

New Update

പാലക്കാട്:  വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളും സമർപ്പിത സേവനവും മുൻനിർത്തി കോട്ടോപ്പാടം കെ.എ.എച്ച്. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകരായ ഹമീദ് കൊമ്പത്തിനും പി.ഗിരീഷിനും യൂണിവേഴ്സിറ്റി ഓഫ് ഏഷ്യയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു. ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗമായ ഗിരീഷ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും മോട്ടിവേഷണല്‍ കൗൺസിലറുമാണ്.

Advertisment

publive-image

ഹമീദ് കൊമ്പത്ത് ക്യു.ഐ.പി മോണിറ്ററിങ്ങ് കമ്മിറ്റി, ജില്ലാ വിദ്യാഭ്യാസ സമിതി, കാര്യോപദേശക സമിതി,സമഗ്ര ശിക്ഷാ അഭിയാൻ പർച്ചേസ് കമ്മിറ്റി തുടങ്ങിപാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള ജില്ലാ സമിതികളിൽ അംഗവും കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ടും സ്റ്റേറ്റ് എംപ്ലോയീസ് ആന്‍റ് ടീച്ചേര്‍സ്കോൺഫെഡറേഷൻ ചെയർമാനുമാണ്.

ഒക്ടോബർ 8,9 തിയ്യതികളിൽ കാഠ്മണ്ഡുവിൽ നടക്കുന്ന ചടങ്ങിൽ ഡി.ലിറ്റ്ബഹുമതി സമ്മാനിക്കും

Advertisment