Advertisment

ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണത്തിന്റെ ഹരിത പാഠങ്ങളുമായി സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ശിൽപശാല

author-image
സമദ് കല്ലടിക്കോട്
Updated On
New Update

എടത്തനാട്ടുകര: മാലിന്യ സംസ്കരണത്തിന്റെയും, പ്രകൃതി സംരക്ഷണത്തിന്റെയും ഹരിത പാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുക, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അപകടങ്ങളെക്കുറിച്ചും, ശാസ്ത്രീയമായ സംസ്കരണത്തെ കുറിച്ചും വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക, മാലിന്യ മുക്ത സമൂഹ സൃഷ്ടിക്ക് വിദ്യാർത്ഥികളുടെ കർമ്മശേഷി പ്രയോജനപ്പെടുത്തുക എന്നീ ലക്ഷങ്ങളോടെ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ജില്ലാ അസോസിയേഷൻ ഏകദിന ശിൽപ ശാല സംഘടിച്ചു.  സംസ്ഥാന സർക്കാറിന്റെ ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്.

Advertisment

publive-image

എടത്തനാട്ടുകര ഗവ: ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ശിൽപശാല പ്രിൻസിപ്പൽ വി.ടി.വിനോദ് ഉദ്ഘാടനം ചെയ്തു. കിലയുടെ ഹരിത കേരള കോഡിനേറ്റർ വി. മോഹൻ ശിൽപശാലക്ക് നേതൃത്വം നൽകി.

സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർമാരായ എം.ചന്ദ്രമോഹനൻ, കെ.വി.രമ, ജില്ലാ പ്രസിഡന്റ് വിജയൻ, ജില്ല ട്രഷറർ കെ.മണികണ്ഠൻ, പ്രധാനാധ്യാപകൻ എൻ.അബ്ദുന്നാസർ, എം.സുബൈർ, രമ ടീച്ചർ, ഒ.മുഹമ്മദ് അൻവർ, കെ.ടി. സിദ്ധീഖ്, വി.പി.നൗഷിദ എന്നിവർ സംസാരിച്ചു.

ഹരിത കേരള മിഷന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളിൽ സംഘടിപ്പിക്കേണ്ട വിവിധ കർമ്മ പദ്ധതികൾക്ക് സംഗമം രൂപം നൽകി.

പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഫലപ്രദമായ സംസ്കരത്തെ കുറിച്ച് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സാമൂഹിക ബോധവത്കരണം സംഘടിപ്പിക്കും

ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൂറു കണക്കിന് സ്കൗട്ട് അംഗങ്ങൾ ശിൽപശാലയിൽ പങ്കെടുത്തു.

Advertisment