Advertisment

പൗരത്വ ഭേദഗതി ബിൽ: നാളത്തെ ഹർത്താൽ വിജയിപ്പിക്കും: സംയുക്ത സമിതി

New Update

പാലക്കാട്:  പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നും എൻ.ആർ.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബർ 17 ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന ഹർത്താൽ വിജയിപ്പിക്കാൻ പാലക്കാട് തൃപ്തി ഹാളിൽ ചേർന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു.

Advertisment

publive-image

ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിനെതിരെയുളള ജനാധിപത്യ പ്രതിഷേധത്തിൽ പങ്കാളികളായി ഹർത്താൽ വൻ വിജയമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് അമീർ അലി ആമുഖ പ്രഭാഷണം നടത്തി.

publive-image

എം.എൻ രാവുണ്ണി (പോരാട്ടം) സുബ്രമണ്യൻ (ബി.എസ്.പി ) പി.ലുഖ്മാൻ (എഫ്.ഐ.ടി.യു) ഖലീൽ ഒ.എച്ച് (എസ്.ഡി.ടി.യു) റഷാദ് പുതുനഗരം ( ഫ്രറ്റേണിറ്റി ) ലുഖ്‌മാൻ ആലത്തൂർ (സോളിഡാരിറ്റി) റഫീഖ് പുതുപള്ളി തെരുവ് (എസ്.ഐ.ഒ) ഹരി, മുജീബ് റഹ്മാൻ,

വി.പി.നിജാമുദ്ദീൻ, പ്രദീപ് നെന്മാറ, കാർത്തികേയൻ റെയ്മണ്ട് ആന്റണി സഹീർ ബാബു തുടങ്ങി വിവിധ സാമൂഹ്യ-മനുഷ്യാവകാശ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Advertisment