Advertisment

ഹൈസ്ക്കൂൾ - ഹയർസെക്കന്ററി ഏകീകരണം: സർക്കാർ പിന്മാറണമെന്ന് സംയുക്ത വിദ്യാഭ്യാസ സംരക്ഷണ സമിതി

New Update

പാലക്കാട്:  ഹൈസ്ക്കൂൾ ഹയർസെക്കന്ററി ഏകീകരണത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് സംയുക്ത വിദ്യാഭ്യാസ സംരക്ഷണ സമിതി പാലക്കാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.വിദ്യാഭ്യാസ നിലവാരത്തേയും കുട്ടികളൂടെ സമഗ്ര വികസനത്തേയും അവരുടെ അവകാശങ്ങളെ ഹനിക്കുകയും ചെയ്യുന്ന തീരുമാനങ്ങൾ എടുക്കരുതെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

Advertisment

publive-image

കൺവെൻഷൻ കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഷാജു ഉദ്ഘാടനം ചെയ്തു. കെ പി എസ് ടി എ ജില്ലാ പ്രസിഡന്റ് ഷാജി എസ്. തെക്കേതിൽ അധ്യക്ഷത വഹിച്ചു.എച്ച്.എ.സ്.എസ്.ടി എ സംസ്ഥാന ട്രഷറർ ആർ രാജീവൻ, എ.എച്ച്.എസ് .ടി.എ സംസ്ഥാന സെക്രട്ടറി മാത്യു കല്ലടിക്കോട്,ജില്ലാ ഭാരവാഹികളായ കെ ഭാസ്ക്കരൻ(കെ പി എസ് ടി എ),

രാകേഷ്കുമാർ(എ എച്ച് എസ് ടി എ),ബാബുരാജ്(എച്ച് എസ് എസ്ടി എ),എം കെ സൈദ് ഇബ്രാഹീം(കെ എ ടി യു),ഫറൂക്ക് വി ഐ( കെ എസ് ടി എം)സതീഷ് കുമാർ (എൻ ജി ഒ എ)ചന്രശേഖരൻ, സുനിൽകുമർ, കെ സാവിത്രി എന്നിവർ പ്രസംഗിച്ചു.

സ്ക്കൂൾ ഏകീകരണത്തിൽ പ്രതിക്ഷേധിച്ച് ജൂൺ 6 ന്‌ വൈകുന്നേരം 4 മണിക്ക് പാലക്കാട് സ്റ്റേഡിയം സ്റ്റാന്റ് പരിസരത്ത് പ്രതിക്ഷേധ സംഗമം സംഘടിപ്പിക്കും.

സംരക്ഷണ സമിതി ഭാരവാഹികളായി,

ചെയർമാൻ : കെ ഭാസ്ക്കരൻ(കെ പി എസ് ടി എ

വൈസ് ചെയർമാന്മാർ: ബാബുരാജ്, ചന്ദ്ര മൗലീശ്വരൻ,അൻവർ സാദത്ത്, സലാഹുദ്ദീൻ,

കൺവീനർ: പി ആർ രാകേഷ് കുമാർ(എ എച്ച് എസ് ടി എ),

ജോയന്റ് കൺവീനർ മാർ: അബ്ദുൾ സലീം, യൂസഫ്, കുഞ്ഞലവി, ലെവിൻ പോൾ, കോർഡിനേറ്റർ: സതീഷ് കുമാർ(എൻ.ജി.ഒ.എ),ട്രഷറർ: ഹമീദ് കൊമ്പത്ത് ( കെ എസ് ടി യു) എന്നിവരെ തിരഞ്ഞെടുത്തു.

Advertisment