Advertisment

ചിറ്റൂർ സബ്ജെയിൽ ഇഫ്ത്വാർ സ്നേഹ സംഗമം

New Update

ചിറ്റൂർ: ജമാഅത്തെ ഇസ്‌ലാമി, സോളിഡാരിറ്റി പാലക്കാട് സംയുക്തമായി സ്‌പെഷ്യൽ സബ് ജയിൽ ചിറ്റൂരിൽ ഇഫ്ത്വാർ സ്നേഹ സംഗമം വേറിട്ട അനുഭവമായി. ജയിൽ സൂപ്രണ്ട് എൻ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി എച്. ആർ. ഡി. ട്രെയ്നർ എ. പി അബ്ദുന്നാസർ റമദാൻ സന്ദേശം നൽകി.

publive-image

ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. മുരുകദാസ്, സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ്‌ ആലവി, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് ടി. കെ. ശിഹാബുദ്ദീൻ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ്, ഡെപ്യൂട്ടി പ്രിസൻ ഓഫീസർ വി. അപ്പുകുട്ടി, എസ്.ഐ ഒ ഏരിയ സമിതിയങ്ങാം അമീൻ സുലൈമാൻ എന്നിവർക്ക് പുറമെ ജയിൽ അന്തേവാസികളും സംഗമത്തിന് ആശംസകൾ നേർന്നു.

Advertisment