Advertisment

സബ്ജെയിലിൽ സംഘടിപ്പിച്ച ഇഫ്ത്വാർ സ്നേഹ സംഗമം

New Update

പാലക്കാട്:  ജമാഅത്തെ ഇസ്‌ലാമി, സോളിഡാരിറ്റി പാലക്കാട് സംയുക്തമായി സ്‌പെഷ്യൽ സബ് ജയിൽ പാലക്കാടിൽ ഇഫ്ത്വാർ സ്നേഹ സംഗമം വേറിട്ട അനുഭവമായി.

Advertisment

ജയിൽ സൂപ്രണ്ട് എസ്. ശിവദാസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ്‌ മുഹിയുദ്ധീൻ റമദാൻ സന്ദേശം നൽകി.

publive-image

വിശുദ്ധരായാണ് മനുഷ്യൻ പിറന്നു വീഴുന്നത്. ജീവിത സാഹചര്യങ്ങളാണ് അവരെ തെറ്റിലേക്ക് നയിക്കുന്നതെന്നും തിന്മകളിൽ നിന്നും അരുതായ്മകളിൽ നിന്നും മോചനമാണ് വ്രതാനുഷ്ഠാനത്തിലുടെ നേടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആത്മാർഥമായി പശ്ചാത്തപിച്ച് മടങ്ങുന്നവർക്ക് മറ്റൊരു ജീവിതം സാധ്യമാണെന്നും മനുഷ്യരോട് കരുണ കാണിക്കുന്നവരെയാണ് ദൈവം ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സോളിഡാരിറ്റി മുൻ ജില്ലാ പ്രസിഡന്റ് എം. സുലൈമാൻ, സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ്‌ ആലവി, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ് എന്നിവർക്ക് പുറമെ ജയിൽ അന്തേവാസികളും സംഗമത്തിന് ആശംസകൾ നേർന്നു.

Advertisment