Advertisment

അഭിമാനകരമായി പാലക്കാട് ഐ ഐ ടി

New Update

പാലക്കാട്:  ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽനിന്നുള്ളവരുമുണ്ടിവിടെ. പാലക്കാട് ഐ ഐ ടി യിൽ. ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളത്തിന് അഭിമാനമാകുന്ന പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ആദ്യബാച്ച് ഈ വർഷം പുറത്തിറങ്ങും. അതിൽ അമ്പത് ശതമാനത്തിലേറെ കുട്ടികൾക്ക് ഇപ്പോൾത്തന്നെ ജോലിയായി.

Advertisment

publive-image

കേരളത്തിലെ ആദ്യ ഐഐടിയായ പാലക്കാട‌് ഐഐടിയിലെ പ്രഥമ എൻജിനിയിറിങ്‌ സംഘമാണിത്. കഞ്ചിക്കോട‌് താൽക്കാലിക ക്യാമ്പസിലും പണിപൂർത്തിയായ ട്രാൻസിറ്റ‌് ക്യാമ്പസിൽനിന്നുമാണ‌് ഇവർ പഠനം പൂർത്തിയാക്കി സാങ്കേതിക മേഖലയിൽ കാൽവയ‌്പ് നടത്തുന്നത‌്.

സ്ഥലം എംപിയായ എം ബി രാജേഷിന്റെ ഇടപെടലാണ‌് പാലക്കാട‌് ഐഐടി പ്രവർത്തനക്ഷമമാവാൻ സഹായകമായത‌്. പാലക്കാട്ടിലേക്ക‌് ഇന്ത്യൻ ഇൻസ‌്റ്റിറ്റ്യൂട്ട‌് ടെക‌്നോളജി അനുവദിക്കണമെന്ന‌് 2009 ലാണ‌് ആദ്യം നിവേദനം നൽകുന്നത‌്.

പിന്നീട‌് 12 ലേറെ തവണ വിഷയം പാർലമെന്റിൽ ഉന്നയിച്ചു. 2014–-15 ബജറ്റിൽ പ്രഖ്യാപിച്ച അഞ്ച‌് ഐഐടികളിൽ പാലക്കാട‌ും അവസാനലിസ‌്റ്റിൽ ഇടം പിടിച്ചു.

ഇതിനിടയിൽ പ്രഖ്യാപിച്ച ഐഐടി ചിലപ്പോൾ മറ്റെവിടേക്കെങ്കിലും പോകുകയോ, നഷ്ടപ്പെടുകയോ ചെയ്യും. അത‌് അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണ‌് അഹല്യ ക്യാമ്പസിൽ താൽക്കാലിക ക്യാമ്പസ‌് എന്ന സംവിധാനം ഒരുക്കാൻ എം ബി രാജേഷ‌് മുൻകൈയെടുത്തത‌്. ആറുമാസത്തിനകം സൗകര്യങ്ങൾ പൂർത്തിയാക്കി ഐഐടി താൽക്കാലികമായി പ്രവർത്തനം തുടങ്ങി.

വർഷത്തിൽ 160 പേർക്കാണ‌് പ്രവേശനം. ഇതിന‌് പുറമെ ഗവേഷക വിദ്യാർഥികളായി 60 പേരുണ്ട‌്. 70 ഫാക്കൽറ്റികളാണ‌് പാലക്കാട‌് ഐഐടിയിലുള്ളത‌്.

ബിരുദം പൂർത്തിയാക്കിയവർതന്നെയാണ‌് ഭൂരിഭാഗവും ഇവിടെ ഗവേഷണത്തിന‌് ചേരുന്നത‌്. സയൻസ‌്, എൻജിനിയറിങ‌് വിഷയത്തിലാണ‌് ഗവേഷണം.

Advertisment