Advertisment

പാലക്കാട് ഇൻസൈറ്റിന്റെ മൂന്നു ചിത്രങ്ങൾ അമേരിക്കൻ ഫെസ്റ്റിവലിലേക്ക്

New Update

പാലക്കാട്: പാലക്കാട് ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പ് നിർമ്മിച്ച 'ആപ്പിൾ, ഇടപെടൽ (ഡിസ്റ്പ്ഷൻ ),  'നിജസ്ഥിതി ( റെക്റ്റിറ്റൂട് ) എന്നീ മൂന്ന് ഹ്രസ്വ ചിത്രങ്ങൾ അമേരിക്കയിലെ ഒർലാൻഡോവിലെ ഇന്റർനാഷണൽ പീസ് ആൻഡ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു.

Advertisment

ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ ഒർലാൻഡോവിലെ വൈൻധം റിസോർട്ടിൽ നടക്കുന്ന മേളയിൽ ഈ മൂന്ന് ചിത്രങ്ങളും പ്രദര്ശിപ്പിക്കും. വിവിധ വിഭാഗങ്ങളിലായി 46 ചിത്രങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ഏറ്റവും നല്ല ഹ്രസ്വ ചിത്രം, ഏറ്റവും നല്ല നിശബ്ദ സിനിമ, ഏറ്റവും നല്ല ജൂറി ചിത്രം എന്നീ മത്സര വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന “ആപ്പിളും” “ഇടപെടലും” അനഘ കോമളൻകുട്ടിയും, “നിജസ്ഥിതി” മേതിൽ കോമളൻകുട്ടിയുമാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഇതിനോടകം നിരവധി ദേശീയ അന്താരാഷ്ട്രീയ മേളകളിൽ ഈ ചിത്രങ്ങൾ പ്രദർശിപ്പിച്ചു അംഗീകാരം നേടിയിട്ടുണ്ട്. ഡോക്ടർ പാർവതി വാരിയർ, മെറിൻ ജോസഫ്, ശ്രീലക്ഷ്മി, ഡോക്ടർ നിവേദിത, ഫ്ലെമി വര്ഗീസ്, വിന്ദുജാ,

ഹാനിയാ ഷംനാദ് . സ്റ്റീവ് അലക്സ്, അരുൺ രാധാകൃഷ്ണൻ, ചന്ദ്രു ആറ്റിങ്ങൽ. ഷൈജു വടുവച്ചോല, സി.കെ. രാമകൃഷ്ണൻ, കെ. വി. വിൻസെന്റ്, മാണിക്കോത് മാധവദേവ് എന്നിവരാണ് ഈ ചിത്രങ്ങളുടെ മറ്റു അണിയറ പ്രവർത്തകർ.

Advertisment