Advertisment

ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ സംഘടിപ്പിച്ച അഭിനയക്കളരി ശ്രദ്ധേയമായി

New Update

മണ്ണാർക്കാട്:  അഭിനയ കലയുടെവൈവിധ്യങ്ങളെ പഠിച്ചും പരിശീലിപ്പിച്ചുംകലയുടെ ഉന്നതമായആവിഷ്ക്കാരങ്ങളെ ചർച്ച ചെയ്തും യുവ കലാ സാഹിതി-ഇപ്റ്റ സംഘടിപ്പിച്ച അഭിനയക്കളരി ശ്രദ്ധേയമായി. കുമരംപുത്തൂർ ജി എൽ പി സ്‌കൂളിൽ നടന്ന ക്യാമ്പ് നാടകകൃത്ത് കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. നടനും സംവിധായകനുമായ മഞ്ജുളൻ അഭിനയ പരിശീലനത്തിന് നേതൃത്വം നല്‍കി.

Advertisment

publive-image

സമൂഹത്തിൽ നന്മയുള്ളവരായി ജീവിക്കാൻ കല അനേകർക്ക് പ്രചോദനമായിട്ടുണ്ട്. അഭിനയ കളരികളിൽ നിന്നും ഊർജ്ജം സ്വീകരിച്ചുകൊണ്ടാകണം കലാകാരൻമാർ മുന്നോട്ടു പോകേണ്ടത്. സിനിമ നാടകാദി കലകളെ ആത്മാര്‍ത്ഥമായും സത്യസന്ധമായും സര്‍ഗാത്മകമായും സമീപിച്ച കലാകാരന്‍മാരാണ്കലയിലൂടെ സമൂഹത്തിന് പ്രകാശം നൽകിയിട്ടുള്ളത്.

അഭിനയത്തിന്റെ വിവിധ തലങ്ങളും ശാസ്ത്രീയ വശങ്ങളും നൂതന പ്രവണതകളും പരിശീലനത്തിന്റെ ഭാഗമായിരുന്നു. സമകാലിക പ്രശ്നങ്ങൾഉള്‍പ്പെടുത്തി ക്യാമ്പ് അംഗങ്ങൾ തയ്യാറാക്കിയ സ്കിറ്റുകളുടെ പ്രദര്‍ശനവും നടന്നു.

publive-image

യുവകലാസാഹിതി താലൂക്ക് സെക്രട്ടറി സിദ്ദിഖ് മച്ചിങ്ങൽ അധ്യക്ഷത വഹിച്ചു. ഇപ്റ്റ (IPTA) സംസ്ഥാന സെക്രട്ടറി കെ.പുരം സദാനന്ദൻ പ്രഭാഷണം നടത്തി. ക്യാമ്പിന്റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി മുൻ. ഡെ. സ്പീക്കർ ജോസ് ബേബി എത്തി. ഇപ്റ്റ ജില്ലാ പ്രസിഡന്റ് കരുണാകരൻ , ക്യാമ്പ് ഡയറക്ടർ സിബിൻ ഹരിദാസ്, റഷീദ് കുമരംപുത്തൂർ, ദിനോപ്കുമാർ എന്നിവർ സംസാരിച്ചു.

Advertisment