Advertisment

പരീക്ഷക്ക് ഒരുങ്ങാം. 'ഹൗ ടു ഫെയ്സ് ദ എക്സാം?' ക്ലാസ് സംഘടിപ്പിച്ചു

New Update

പുലാപ്പറ്റ: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി എസ്.ഐ.ഒ പുലാപ്പറ്റ ഘടകവും സിജി ഒറ്റപ്പാലം ചാപ്റ്ററും സംയുക്തമായി എക്സാം ഓറിയന്റേഷൻ ക്ലാസ് "ഹൗ ടു ഫെയ്സ് ദ എക്‌സാം?" ഉമ്മനഴി എ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു.സിജി ട്രൈൻ സക്കീർ ഹുസൈൻ മാരായമംഗലം ക്ലാസ് നയിച്ചു.

Advertisment

publive-image

പരീക്ഷകളിൽ ഉന്നതവിജയം നേടുക മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കിലും പരീക്ഷയെ നന്നായി നേരിടാൻ കഴിയുംവിധമാണ് നാം പഠനം ആസൂത്രണം ചെയ്യേണ്ടത്.

സിജി പ്രതിനിധി ജഷീർ, എസ്.ഐ.ഒ പ്രതിനിധികളായ സാബിർ, ഫർഹാൻ എന്നിവർ സംസാരിച്ചു.

ശാഹിദ്, കെ.പി ഇസ്മായിൽ, അജ്മൽ, ജമാൽ മുഹമ്മദ്, റൈഹാന ജാഫർ,അബ്ദുൽ ഗഫൂർ,ഷബീബ്, അഫ്സൽ, ജാലിബ്, റിയാസ്, അഫ് ലഹ, ദാനിഷ് നിഷാൻ എന്നിവർ നേതൃത്വം നൽകി.

Advertisment