Advertisment

'തൊഴിൽ സുരക്ഷ: ജന സുരക്ഷ' - ജനമൈത്രി പോലീസ് തൊഴിലാളികളുമായി മുഖാമുഖം നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:  ജനമൈത്രി പോലീസ്, സംയുക്ത തൊഴിലാളികളുടെ ആഭിമുഖ്യത്തില്‍ കല്ലടിക്കോട് ചുങ്കം വ്യാപാര ഭവൻഹാളില്‍ തൊഴിൽ സുരക്ഷ, ജന സുരക്ഷ എന്ന വിഷയത്തിൽ മുഖാമുഖം നടത്തി. ജനമൈത്രി ബീറ്റ് ഓഫീസർമാരായ പുഷ്പദാസ്, ബിബീഷ് എന്നിവർ ക്ലാസെടുത്തു.

Advertisment

publive-image

ജനമൈത്രി സുരക്ഷ സമിതി പ്രസിഡന്റ് സമദ് അധ്യക്ഷനായി. പോലീസിന്റെ പ്രവര്‍ത്തനം ജനകീയമാക്കാന്‍  പല  പദ്ധതികളും പരിഷ്‌കാരങ്ങളും കൊണ്ടുവരുന്നത് ജനക്ഷേമം എന്ന ലക്ഷ്യം കൈവരിക്കാനാണ്. അതിനാൽ നിയമപാലകരെക്കുറിച്ച് അനാവശ്യമായ ഭയം ആവശ്യമില്ല.

publive-image

ജോലിചെയ്യാനുള്ള അവകാശം, ബാലവേല തടയൽ, സോഷ്യൽ മീഡിയയും കുട്ടികളും, ട്രേഡ് യൂണിയനിൽ ചേരാനും സംഘടിക്കാനുമുള്ള അവകാശം, തൊഴിലാളികളും ജനമൈത്രി പോലീസും, തൊഴിൽ-സാമൂഹ്യ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു.  തൊഴിലാളികളുടെ പ്രതിനിധികളായി അനിൽകുമാർ, വിനോദ് എന്നിവർ പ്രസംഗിച്ചു.

Advertisment