Advertisment

കല്ലടിക്കോട് അഡീഷണൽ എസ് ഐ കൃഷ്ണൻകുട്ടിക്ക് ജനമൈത്രി സമിതി യാത്രയയപ്പ് നൽകി

New Update

കല്ലടിക്കോട്:  പോലീസിന്‍റെ കണിശമായ കർത്തവ്യ നിർവഹണത്തോടൊപ്പം മാന്യമായ പെരുമാറ്റം കൊണ്ടും ക്ഷേമപ്രവര്‍ത്തനങ്ങളിൽ സഹകരിച്ചും ജനങ്ങൾക്ക്പ്രിയങ്കരനായ കല്ലടിക്കോട് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ കൃഷ്ണന്കുട്ടിക്ക് ജനമൈത്രി സമിതി സ്നേഹ നിർഭരമായ യാത്രയയപ്പ് നൽകി.

Advertisment

publive-image

കേരള പോലീസിൽ 32വർഷത്തെ സ്തുത്യർഹ സേവനത്തിൽ നിന്നാണ് കൃഷ്ണൻകുട്ടി വിരമിച്ചത്. ജനങ്ങള്‍ക്കു ആത്മവിശ്വാസം പകര്‍ന്നുള്ള സൗമ്യസമീപനം പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞതായി യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. യാത്രയയപ്പ് യോഗം കല്ലടിക്കോട് എസ്.ഐ.അനിൽകുമാർ ടി മേപ്പിള്ളി ഉദ്ഘാടനം ചെയ്തു. തങ്കച്ചൻമാത്യൂസ് അധ്യക്ഷനായി. രാജേഷ് പൊന്നാട അണിയിച്ചു. പി.ജി.വത്സൻ, കെ.വി.ജയപ്രകാശ് എന്നിവർ ഉപഹാര സമർപ്പണം നടത്തി.

publive-image

സ്റ്റേഷനിലെ ജനമൈത്രി സിആർഒ രാജ് നാരായണൻ, അസിസ്റ്റന്റ് എസ്.ഐ ശരത്കുമാർ, എസ് സി പി ഒ ബിന്ദു, സമിതി അംഗങ്ങളായ നിഹ്മത്തുള്ള, ജെസി ടോമി, പ്രമോദ്, കെ.രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. മാത്യു കല്ലടിക്കോട് സ്വാഗതവും പ്രമോദ് പാറക്കാൽ നന്ദിയും പറഞ്ഞു.

Advertisment