Advertisment

വിദ്യാർഥിത്വവും ജീവിത മൂല്യങ്ങളും ജനമൈത്രി സെമിനാർ സംഘടിപ്പിച്ചു

New Update

ഒറ്റപ്പാലം:  കൗമാരത്തിൽ പ്രത്യേക ജീവിതമൂല്യങ്ങൾക്കുള്ള പങ്കിനെ സംബന്ധിച്ചും ജനമൈത്രി പോലീസിന്റെ പൊതു സേവനത്തെക്കുറിച്ചും അവബോധം നൽകുന്നതിനായി ഒറ്റപ്പാലം ജനമൈത്രി പോലീസ് വരോട് കെപിഎസ് മേനോൻ സ്മാരക ഹയർ സെക്കന്ററി സ്‌കൂളിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

Advertisment

publive-image

കല്ലടിക്കോട് ജനമൈത്രി സിആർഒ രാജ്‌നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. കൗമാരത്തിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനും ഭാവിയിലെ വെല്ലുവിളികൾ നേരിടാനും സാമൂഹികമായ ഒരുപാട് കഴിവുകളും അവബോധവും കുട്ടികൾ ആർജ്ജിക്കേണ്ടതുണ്ട്. പൊതുജീവിതത്തിലും കുടുംബ ജീവിതത്തിലും മൂല്യനിരാസം സംഭവിക്കുന്നതിനാൽ കുട്ടികള്‍ക്ക്‌ ലക്ഷ്യബോധം നല്‍കാന്‍ ആരുമില്ലാതായി. കൗമാരക്കാര്‍ ചെയ്യാത്ത കുറ്റകൃത്യങ്ങള്‍ ഉണ്ടോ?

കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ കൗമാര-യൗവന വിടവ്‌ പൂര്‍ണമായും നികത്തുന്നതായി കാണാം. കണക്കുകളും ഇതുതന്നെ തെളിയിക്കുന്നു. ഇവിടെയാണ് അധ്യാപകരുടെയും ജനമൈത്രി സമിതിയുടെയും ഇടപെടൽകൂടി പ്രസക്തമാകുന്നതെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി.

publive-image

ഒറ്റപ്പാലം പോലീസ് സ്റ്റേഷന്‍ ജനമൈത്രിയുടെ പ്രവര്‍ത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.ഒറ്റപ്പാലം സിആർഒ കനകദാസ്, എസ് സി പി ഒ പ്രകാശ്, സിപിഒ പ്രകാശ്, സ്‌കൂൾ പ്രിൻസിപ്പാൾ അംബിക,അനൂപ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. സമദ് കല്ലടിക്കോട് മോഡറേറ്ററായി.

Advertisment