Advertisment

'സൈബറും ചതിക്കുഴികളും': ജനമൈത്രി ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തിരുവിഴാംകുന്ന്:  നാട്ടുകൽ ജനമൈത്രി പോലീസ് സമിതിയും തിരുവിഴാംകുന്ന് ഏവിൻ സൻസസ് & മേനേജ്മെന്റ്റ് കോളേജും സംയുക്തമായി കോളേജ് ഹാളിൽ സംഘടിപ്പിച്ച സൈബറും ചതിക്കുഴികളും എന്ന ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി. പാലക്കാട് ഇൻസ്പക്ടർ ഓഫ് പോലീസ് ആർ. മനോജ് കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ജനമൈത്രി പോലീസ് സമിതി ജില്ല കോഡിനേഷൻ മെമ്പർ സിദ്ദിഖ് മച്ചിങ്ങൽ അധ്യക്ഷനായി. മൊബൈൽ, ഇന്റർനെറ്റ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ നൂതന സാധ്യതകൾ നമുക്ക് വളരെയധികം പ്രയോജനങ്ങൾ നല്കുന്നുവെന്ന കാര്യം നിഷേധിക്കാനാവില്ല. എന്നാൽ മൊബൈൽഫോണിന്റെ ദുരുപയോഗംകാരണം വിദ്യാര്‍ഥികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ വഴിതെറ്റുന്നു.

ആധുനിക വിദ്യാഭ്യാസരീതിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കടന്നുവരവ് ഒരുപരിധിവരെ കുട്ടികള്‍ക്ക് സഹായകമാകുമ്പോള്‍ ചിലത് അവരെ വഴിതെറ്റിക്കാന്‍ കാരണമാകുന്നതാണ്. സൈബർ ലോകത്തെ അടിസ്ഥാനമാക്കി പഠനവും ജീവിതവും നിലനിർത്തുന്നവരാണ് വിദ്യാർത്ഥികളിൽ ഏറെയും.

മാറ്റങ്ങൾ മാത്രമാഗ്രഹിക്കുന്ന നാം മാറ്റത്തിന്റെ അനന്തമായൊരു തുടക്കമായി സൈബറിനെ നോക്കികാണുമ്പോഴും ചതിക്കുഴികൾ വിസ്മരിക്കരുതെന്ന് സെമിനാറിൽ പ്രസംഗിച്ചവർ പറഞ്ഞു. എസ് ബി എ എസ് ഐ അബ്ദുൽനജീബ്, സൈബർസെൽ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ ഹരീഷ്, ജനമൈത്രി പോലിസ് നാട്ടുകൽ എ എസ് ഐ രാകേഷ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.

publive-image

മികച്ച കുറ്റന്വേഷണ മികവിന് കഴിവ് തെളിയിച്ച പാലക്കാട് ഇൻസ്പക്ടർ ഓഫ് പോലീസ് ആർ. മനോജ് കുമാറിനേയും, എസ് ബി എ എസ് ഐ അബ്ദുൽ നജീബ് നേയുംആദരിച്ചു. ജില്ലയിലെ മികച്ച ജനമൈത്രി പോലിസ് സമിതി പ്രവർത്തകനുള്ള പുരസ്കാരം സിദ്ധീഖ്മച്ചിംങ്ങലിനും നാട്ടുകൽ സമിതി അംഗങ്ങൾക്കും നൽകി ആദരിച്ചു.

ജനമൈത്രി നാട്ടുകൽ സമിതി പ്രസിഡന്റ് ഇണ്ണി തച്ചംമ്പറ്റ, ഷഫീക് കാട്ടുകുളം,ശറഫുദ്ധീൻ കെ.വി,സിദ്ദിഖ് കൊമ്പങ്കല്ല്, റഷീദ് കെ.കെ തുടങ്ങിയവർ പ്രസംഗിച്ചു. കോളേജ് അസി.പ്രൊഫസർ ഡോ.ഷംന ടി.പി. സ്വാഗതവും, നാട്ടുകൽ ജനമൈത്രി സമിതി ജനറൽ സെക്രട്ടറി സമദ്കോട്ടോപ്പാടം നന്ദിയും പറഞ്ഞു.

Advertisment