Advertisment

ജവഹര്‍ ബാലജന വേദിയുടെ 'ഒരേയൊരു ചോദ്യം ഒറ്റ ഉത്തരം' ശ്രദ്ധേയമായി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: ജവഹർ ബാലജനവേദി കോങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുദിനം വിപുലമായി ആചരിച്ചു. ബാലജനവേദി ബ്ലോക്ക് ചെയർമാൻ യു. സജീവ് ജോർജ് അധ്യക്ഷനായി.

Advertisment

publive-image

കോങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി എൻ. ശിവദാസൻ ശിശുദിനാഘോഷം ഉൽഘാടനം ചെയ്തു. മാത്യു ജോസഫ്,ഗോപി പുത്തൂർ, രാമചന്ദ്രൻ,റിയാസ് തച്ചമ്പാറ,കെ.ടി സുജാത, മുരളിധരൻ,ശശികുമാർ,മാത്യു ജോസഫ്, സേതുമാധവൻ, തങ്കച്ചൻ പാറക്കുടി, റോയ് കൊരക്കാല, പുഷ്പലത, റാണി കാഞ്ഞിരപ്പുഴ, സക്കീർ തച്ചമ്പാറ, എന്നിവർ പ്രസംഗിച്ചു.

'ഒരേയൊരു ചോദ്യം ഒറ്റ ഉത്തരം' ഓൺലൈൻ നെഹ്റു ക്വിസ് വിജയികൾക്ക് ക്യാഷ് അവാർഡ് നൽകി. കോങ്ങാട്, കരിമ്പ, കാരാകുറുശ്ശി, തച്ചമ്പാറ, കാഞ്ഞിരപ്പുഴ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള ജവഹർ ബാലജനവേദിയിലെ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.പുഷ്പാർച്ചനയും ശിശുദിന സന്ദേശവും നൽകി. വ്യത്യസ്ത പരിപാടികളാൽ കുരുന്നുകൾ ശിശുദിനം വർണാഭമാക്കി.

Advertisment