Advertisment

ഒരു ദിനം ഒരു ദാതാവ് - കെ എ പി എസിന്റെ രക്തദാന പദ്ധതിക്ക് തുടക്കമായി

New Update

പാലക്കാട്‌: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) പാലക്കാട്‌ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും, ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിന്റെയും, വിശ്വാസിന്റെയും സഹകരണത്തോടെ ഒരു ദിനം, ഒരു ദാതാവ് രക്തദാന പദ്ധതിക്ക് തുടക്കമായി.

Advertisment

publive-image

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ രക്തബാങ്കുകളിലെ രക്തത്തിന്റെ അപര്യാപ്തത പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ്‌ കെ. സതീഷ് രക്തദാനം നൽകികൊണ്ട് നിർവഹിച്ചു.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആളുകൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുവാനാണ് ഒരു ദിനം ഒരു ദാതാവ് എന്ന ആശയം ആവിഷ്കരിച്ചത്.

പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ്, ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി അമ്പതിലധികം വളണ്ടിയർമാർ പദ്ധതിയുടെ ഭാഗമായി അണിചേർന്നിട്ടുണ്ട്.

കാപ്‌സ് ജില്ലാ സെക്രട്ടറി കെ. എം. ദൃശ്യ, വിശ്വാസ് സംഘടനയുടെ സെക്രട്ടറിയും, സീനിയർ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി. പ്രേംനാഥ്, ജില്ലാശുപത്രി ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഇൻചാർജ് ഡോ. രാധിക സുകേതു, പ്രകാശ് പോൾ, കെ. സംഗീത, കെ. എം. സുമേഷ്, എ ശ്രീകാന്ത് തുടങ്ങിയവർ പദ്ധതിക്ക് നേതൃത്വം നൽകി.

Advertisment