Advertisment

കച്ചേരിപറമ്പ് സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും നടത്തി

New Update

അലനല്ലൂർ:  തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് നൂറ്റിമൂന്ന് വർഷങ്ങൾ പിന്നിട്ട കച്ചേരിപ്പറമ്പ് എ.എം.എൽ.പി സ്കൂളിൽ വാർഷികാഘോഷവും സേവനത്തിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ സി.കെ.മുഹമ്മദലിക്കുള്ള യാത്രയയപ്പും നടത്തി.

Advertisment

publive-image

എൻ.ഷംസുദ്ദീൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇല്ല്യാസ് താളിയിൽ അദ്ധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്തംഗം എൻ.ആർ. ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു കളപ്പാറ, മുൻ മെമ്പർമാരായ എം.ഉസ് വത്തുന്നിസ, പി.പങ്കജവല്ലി, താളിയിൽ സൈനുദ്ദീൻ, എം.നിഷ, സ്കൂൾ മാനേജർ ടി. അബ്ബാസ് ഹാജി, ബി.ആർ.സി ട്രൈനർ എം. അബ്ബാസ്, സി.കെ. മുഹമ്മദാലി, കെ. സ്വാമിനാഥൻ, പി.ടി.എ പ്രസിഡണ്ട് അബൂബക്കർ സിദ്ധിഖ്, കുക്കു , ജാസ്മിൻ കബീർ, ജോളി, നൗഫൽ താളിയിൽ, കെ.വിനോദ്കുമാർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

Advertisment