Advertisment

കടമ്പഴിപ്പുറം പഞ്ചായത്ത് തല പ്രവേശനോത്സവം ഉമ്മനഴി എ.എൽ.പി.എസിൽ നടന്നു

New Update

പുലാപ്പറ്റ: ഉമ്മനഴി എ.എൽ.പി സ്കൂളിൽ നടന്ന കടമ്പഴിപ്പുറം പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഹൃദ്യവും വർണാഭവുമായി. വാദ്യമോളത്തോടെ വിദ്യാർത്ഥികളെ വരവേറ്റ പ്രവേശനോത്സവ പരിപാടി പഞ്ചായത്ത് പ്രസിഡൻറ് കെ.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പ്രഥമ ലക്‌ഷ്യം വിദ്യാലയങ്ങളുടെ അക്കാദമിക മികവാണ്. സ്കൂളിലെത്തുന്ന ഓരോ കുട്ടിയും മികവ്ആര്‍ജിച്ചിരിക്കണം. ആരെയും ഇതില്‍നിന്ന് ഒഴിവാക്കാനാകില്ല. എല്ലാ കുട്ടികളും കഴിവുള്ളവരായി വേണം സ്കൂളില്‍നിന്നു പുറത്തിറങ്ങാന്‍. ഇതിനായുള്ള ശ്രദ്ധേയ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു.

വൈസ് പ്രസിഡൻറും വാർഡ് മെമ്പറുമായ സി. കെ അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജൻ, ഗ്രാമ പഞ്ചായത്തംഗം ശ്രീകുമാരി, പി.ടി.എ പ്രസിഡന്റ് മുഹമ്മദലി ഷാ, ജയറാം പാതിരി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

publive-image

സ്കൂളിലെ മുൻ അധ്യാപിക ബിയ്യുമ്മ ടീച്ചർ, ബി.ആർ.സി ട്രൈനർ ഷീബ ടീച്ചർ എന്നിവർ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.പ്രവേശനോത്സവ ഗാനത്തോടെ ആരംഭിച്ച പരിപാടിക്ക് ബലൂണുകളും പൂത്തിരിയും മിഴിവേകി. മധുര വിതരണം നടന്നു.

വിദ്യാർത്ഥികളെ കൂടാതെ രക്ഷിതാക്കളും ആദ്യ ദിനം വിദ്യാലയത്തിലെത്തി. അധ്യാപകരായ സുധ റാണി,അമാനുല്ല, ബിന്ദു, രാജു, റൈഹാനത്ത് എന്നിവർ നേതൃത്വം നൽകി. പ്രധാനധ്യാപിക വിജയലക്ഷ്മി സ്വാഗതവും അധ്യാപകൻ ശ്രീഹരി നന്ദിയും പറഞ്ഞു.

Advertisment