Advertisment

പൊതുതെരഞ്ഞെടുപ്പിന് സജ്ജരാവുക - കളത്തിൽ അബ്ദുള്ള

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിന് വർഗീയ- ഫാസിസ്റ്റ് ശക്തികളുടെ പരാജയം ഉറപ്പുവരുത്താൻ മുസ് ലിം ലീഗ് പ്രവർത്തകർ സജ്ജരാകണമെന്ന് മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ആഹ്വാനം ചെയ്തു.

Advertisment

publive-image

മണ്ണാർക്കാട് മുനിസിപ്പൽ മുസ് ലിം ലീഗ് വാർഷിക കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് കെ.സി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

മണ്ണാർക്കാട്ട് ആധുനിക നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കണമെന്നും നിർദ്ദിഷ്ട സബ്ജയിലിനായി കണ്ടെത്തിയ സ്ഥലം ഇതിനായി നഗരസഭക്ക് വിട്ടുനൽകണമെന്നും യോഗം ആവശ്യപ്പെട്ടു.20ന് അരിയിൽ ഷുക്കൂർ അനുസ്മരണ ദിനത്തിൽ സി.പി.എം പാർട്ടി കോടതിക്കെതിരെ സായാഹ്ന ജനകീയ വിചാരണ സംഘടിപ്പിക്കും.21 ന് വൈകുന്നേരം 4.30 ന് മുനിസിപ്പൽ എം.എസ്.എഫ് കൺവെൻഷൻ നടത്താനും തീരുമാനിച്ചു.

നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.മുഹമ്മദ് ബഷീർ, കെ.ആലിപ്പുഹാജി, സി.ഷഫീഖ് റഹിമാൻ, ഹുസൈൻ കളത്തിൽ, മണ്ഡലം നിരീക്ഷകൻമാരായ ഹമീദ് കൊമ്പത്ത്, എം.കെ.ബക്കർ, മുനിസിപ്പൽ ജനറൽ സെക്രട്ടറി റഫീഖ് കുന്തിപ്പുഴ, ടി.യൂസഫ്ഹാജി, സി.കെ.അബ്ദുറഹ്മാൻ, റഷീദ് കുറുവണ്ണ, വി.സിറാജുദ്ദീൻ,ഐ.മുഹമ്മദ്, നാസർ പാതാക്കര, മുജീബ് പെരുമ്പിടി, റഫീഖ് നെല്ലിപ്പുഴ, എൻ.വി.സൈത്, പി.പി.മുനീർ, സി.കെ.അഫ്സൽ, കെ.പി.എ.സലീം, സമദ് പൂവ്വക്കോടൻ, അഡ്വ.നൗഫൽ കളത്തിൽ, സക്കീർ മുല്ലക്കൽ, എം.കെ.ആഷിദ് പ്രസംഗിച്ചു.

Advertisment