Advertisment

നേട്ടങ്ങളെ ഇല്ലാതാക്കുന്നു.വിദ്യാഭ്യാസ വകുപ്പ് സമ്പൂർണ പരാജയമെന്ന് കളത്തിൽ അബ്ദുള്ള

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  വിദ്യാഭ്യാസ മേഖലയിലെയും അധ്യാപകരുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിദ്യാഭ്യാസവകുപ്പ് സമ്പൂർണ പരാജയമാണെന്ന് മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള അഭിപ്രായപ്പെട്ടു.

Advertisment

വകുപ്പ് കൈകാര്യം ചെയ്യുന്നതിലുള്ള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നയവൈകല്യങ്ങളും തെറ്റായ സമീപനവുംവിദ്യാഭ്യാസരംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കുകയാണ്. കേരളീയ അക്കാദമിക സമൂഹത്തിന്റെയും വർഷങ്ങളായിട്ടും നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത അധ്യാപകരുടെയും ശാപത്തിൽ ഇടതുഭരണം തകർന്നടിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

publive-image

കെ.എസ്.ടി.യു ഉപജില്ലാ സമ്മേളനം കോട്ടോപ്പാടം കെ.എ.എച്ച്.ഹയർസെക്കണ്ടറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് അബ്ദുൽറഷീദ് ചതുരാല അധ്യക്ഷനായി.

സെക്രട്ടറി പി.അൻവർസാദത്ത്,യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ കരീം പടുകുണ്ടിൽ, ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, നിയോജകമണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.ടി. അബ്ദുള്ള, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഷമീർ പഴേരി, സലീം നാലകത്ത് പ്രസംഗിച്ചു. തുടർന്ന് നടന്ന വിദ്യാഭ്യാസ സമ്മേളനം എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വി.പി.മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.കെ.എസ്‌.ടി.യു ഓർഗനൈസിങ്ങ് സെക്രട്ടറി അബ്ദുള്ള വാ വൂർ "വിദ്യാഭ്യാസം വിഭജനമല്ല;ഉൾച്ചേർക്കലാണ്" വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഡി.ഡി.ഇ സൂപ്രണ്ട് പി.തങ്കപ്പൻ 'സർവീസ് മേഖല' അവതരിപ്പിച്ചു.

സി.എച്ച്.സുൽഫിക്കറലി, കെ.ടി.അബ്ദുൽജലീൽ, പി.പി.എ.നാസർ, കെ.അബൂബക്കർ,കെ.പി.എ.സലീം,സി.പി. ഷിഹാബുദ്ദീൻ, കെ.ടി.യൂസഫ്,പി.പി.ഹംസ പ്രസംഗിച്ചു.

സേവനത്തിൽ നിന്നും വിരമിക്കുന്ന മുഹമ്മദ് നാലകത്ത്, കെ.കെ.അബൂബക്കർ, കെ.പി.ജാഫർ,വിവിധ മേഖലകളിൽ മികവുതെളിയിച്ച കെ.പി.അബ്ദുൽകരീം,അബ്ദുൽ റസാഖ്,അൽഫ മോൾ,പി.അബ്ദുൽസലാം,ഡി.ലിറ്റ് നേടിയ ഹമീദ് കൊമ്പത്ത്,കെ.എച്ച്. ഫഹദ് എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.

യാത്രയയപ്പ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എം.അലി ഉദ്ഘാടനം ചെയ്തു,ടി.കെ.ഹനീഫ അധ്യക്ഷനായി. കെ.എ.മനാഫ്, എം.പി.സാദിഖ്‌, എൻ.എ.സുബൈർ, എൻ.ഷാനവാസലി, കെ.ജി.മണികണ്ഠൻ,കെ.ടി.ഹാരിസ്,മൻസൂബ അഹമ്മദ്,ടി.പി.അബ്ദുൽസലീം പ്രസംഗിച്ചു.

Advertisment