Advertisment

ബാലാവകാശങ്ങൾ സംരക്ഷിക്കപ്പെടണം: കളിച്ചങ്ങാടം ബാല സമ്മേളനം സംസ്ഥാന തല ഉദ്ഘാടനം അലനെല്ലൂരിൽ നടന്നു

New Update

മണ്ണാർക്കാട്:  വളരെ ചെറിയ കുട്ടികൾ വരെ പല നിലയ്ക്കുമുള്ള ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും വിധേയമാകുന്ന വേദനാജനകമായ അവസ്ഥ വർധിച്ചു വരുന്ന വർത്തമാനകാല സാഹചര്യത്തിൽ കുട്ടികളുടെ അവകാശ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ ഭരണകൂടത്തിന്റെ ബോധപൂർവമായ ഇടപെടൽ ആവശ്യമാണെന്ന് വിസ്ഡം സ്റ്റുഡൻസ് ബാലവേദി സംഘടിപ്പിച്ച 'കളിച്ചങ്ങാടം' സംസ്ഥാന തല ഉദ്ഘാടന സമ്മേളനം അഭിപ്രായപ്പെട്ടു.

Advertisment

publive-image

വിദ്യാലയങ്ങളിലും സ്വന്തം വീടുകളിലും വരെ കുട്ടികൾ അതിക്രമത്തിന് വിധേയമാകുന്നത് ഇല്ലാതാക്കാൻ നിയമങ്ങൾ കൊണ്ട് മാത്രം സാധ്യമല്ല എന്നാണ് അനുഭവ പാഠം.

ധാർമിക ബോധത്തിന്റെ അഭാവവും കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ലഭിക്കാതെ പോകുന്ന സാഹചര്യവും കുറ്റവാളികളെ വളർത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

സമ്മേളനം നേർപഥം വാരിക ചീഫ് എഡിറ്റർ ടി.കെ ഉസ്മാൻ പാലക്കാഴി ഉദ്ഘാടനം ചെയ്തു. പ്രമുഖ സാഹിത്യകാരൻ കെ.പി.എസ് പയ്യനെടം മുഖ്യാതിഥിയായി. ബാലവേദി ജില്ല ചെയർമാൻ കെ.പി സുൽഫീക്കർ അധ്യക്ഷത വഹിച്ചു.

വിസ്ഡം ഇസ് ലാമിക് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ സംസ്ഥാന ബാലവേദിവിംഗ് പുറത്തിറക്കിയ 'മൈകളറിംഗ് ബുക്ക് ' പ്രകാശനം ചെയ്തു.

പ്രൊഫ.ഹാരിസ് ബിൻ സലീം, ഷമീൽ മഞ്ചേരി, സുജൈദ് പാണ്ടിക്കാട്, ബാലവേദി ജില്ല കൺവീനർ പി.കെ റിഷാദ് പൂക്കാടഞ്ചേരി, തൗഫീഖ് നിലമ്പൂർ, വിസ്ഡം സ്റ്റുഡന്റ്സ് അലനല്ലൂർ മണ്ഡലം പ്രസിഡന്റ് അൽ ഹാഫിള് ഷഹദാദ് ചതുരാല, ബാലവേദി മണ്ഡലം കൺവീനർ ഇ.അസ്ലം പാലക്കടവ്, കെ. നൂറുദ്ദീൻ ഫാസിൽ, ഷാമിൽ ഫസൈൽ, കെ. ഷമീമുദ്ദീൻ, കെ.പി ഷാനിബ് കാര, എ.ഫർഷിൻ മുറിയക്കണ്ണി തുടങ്ങിയവർ സംസാരിച്ചു.

Advertisment