Advertisment

വിൽപനക്കായി വിദേശമദ്യം കടത്തുകയായിരുന്ന രണ്ടു പേരെ കല്ലടിക്കോട് പോലീസ് പിടികൂടി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്: വിൽപനക്കായി ഇന്ത്യൻ നിർമിത വിദേശമദ്യം കടത്തിയ കരിമ്പ സ്വദേശികളായ ചന്ദ്രവിലാസം വീട്ടിലെ ദേവരാജൻ, അങ്ങാടിക്കാട്ടിലെ അബ്ദുൽ സലീം എന്നിവരാണ് പോലീസ് പിടിയിലായത്.

കല്ലടിക്കോട് എസ് ഐ അനിൽകുമാർ ടി. മേപ്പിള്ളി, അഡീഷണൽ എസ്ഐ കെ കെ കൃഷ്ണൻകുട്ടി, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ പ്രമോദ്, ശ്യാം കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ്, രാജീവ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. മണ്ണാർക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി പ്രതികളെ റിമാന്റ് ചെയ്തു.

Advertisment