Advertisment

നല്ല നാളെയുടെ ഉണർത്തുപാട്ടായി കല്ലടിക്കോട് പൊതുജനമധ്യത്തിൽ മികവിന്റെ പഠനോത്സവം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കല്ലടിക്കോട്: കുട്ടികളുടെ സ്വതന്ത്രമായ സർഗാത്മകതയും ആസ്വാദനവും പാട്ടും കൗതുകവും അനുഭവിച്ചറിയാനുള്ള ഗ്രാമീണ വേദിയായിരുന്നു കല്ലടിക്കോട് ജി എം എൽ പി സ്‌കൂൾ ചെറുള്ളി ഐരാനിയിൽ നടത്തിയ പഠനോത്സവം.

Advertisment

publive-image

കുട്ടികളുടെ കഴിവുകൾ അടച്ച് സൂക്ഷിക്കാനുള്ളതല്ലെന്നും അവ അറിവിന്റെ തിളക്കം സൃഷ്ടിക്കാന്‍ ഉതകുന്ന തരത്തില്‍ ഗ്രാമീണ തലത്തിൽ സഞ്ചരിച്ച് കൊണ്ടിരിക്കേണ്ടവയാണെന്നും പഠനോത്സവത്തിൽ സംസാരിച്ചവർ പറഞ്ഞു.

publive-image

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ, ബി ആർ സി കോഡിനേറ്റർ അലിമാസ്റ്റർ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയലക്ഷ്മി, പ്രധാനധ്യാപിക പത്മിനി ടീച്ചർ, പി ടി എ പ്രസിഡന്റ് എം എ ഇസ്മായിൽ, സ്‌കൂൾ ലീഡർ സഫ ഫാത്തിമ, എസ് എം സി ചെയർമാൻ സുനീറ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥി പ്രതിനിധി ഹിദ ഫാത്തിമ സ്വാഗതവും ജസ്‌ന ഹിബ നന്ദിയും പറഞ്ഞു.

Advertisment