Advertisment

പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായതോടെ കുട്ടികളുടെ കഴിവുകൾക്ക് പുതിയ വികാസങ്ങൾ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായതോടെ സാധാരണക്കാരുടെ മക്കൾക്ക് വളർച്ചയുടെ പുതിയ അവസരങ്ങൾ കൈവന്നതായും, കുട്ടികളുടെ കഴിവുകൾ ഭിന്നമാണെന്നും സമൂഹവുമായി ഇടപെടാനുള്ള കഴിവ് മുതിര്‍ന്നവരേക്കാൾ അവർക്കുള്ളതായും കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ജയശ്രീ പറഞ്ഞു. കല്ലടിക്കോട് എ യു പി സ്‌കൂൾ പഠനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

Advertisment

publive-image

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പൊതു വിദ്യാലയ സംരക്ഷണ പ്രവർത്തനങ്ങളിൽ മികച്ചതാവുകയാണ് പഠനോത്സവം. നല്ലൊരുപങ്ക് രക്ഷിതാക്കളും പൊതുവിദ്യാഭ്യാസത്തെ തെരഞ്ഞെടുത്തതോടെ പഠന പാഠ്യേതര പുരോഗതിയിൽ സർക്കാർ വിദ്യാലയങ്ങൾഅടയാളപ്പെടുകയാണ്.

വിദ്യാർത്ഥികൾ ഒന്നിനൊന്നു മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെക്കുന്നു. സർഗാത്മകമായി വളർന്നു വരുന്ന തലമുറയുടെ പ്രദർശനോത്സവമാണ് പഠനോത്സവം. പ്രധാനധ്യാപകൻ സാബുമാഷ് പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജയലക്ഷ്മി അധ്യക്ഷയായി.

publive-image

പ്രിയ ടി, ബീനചന്ദ്രകുമാർ, സുമലത, ബി ആർ സി കോഡിനേറ്റർ അലിമാസ്റ്റർ, സി ആർ സി ദീപടീച്ചർ, സി.കെ.രാജൻ മാസ്റ്റർ, അബ്ദുല്ല മാസ്റ്റർ, പി.കെ.ആബിദ, പ്രജിത, ജി.എൽ.പി.എസ് എച്ച്.എം. അബൂബക്കർ സിദ്ദീക് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment