Advertisment

കുട്ടികൾ ചിന്തിച്ചു പഠിക്കട്ടെ: സ്‌കൂൾ വാർഷികവും യാത്രയയപ്പും നടത്തി

author-image
സമദ് കല്ലടിക്കോട്
Updated On
New Update

ചിന്തിച്ചു പഠിക്കുക എന്നത് ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും പ്രകൃതിയും ചുറ്റുപാടും കുട്ടികൾക്ക് നിഷേധിക്കരുതെന്നും കല്ലടിക്കോട് ജി എൽ പി സ്‌കൂൾ വാർഷികാഘോഷ പരിപാടിയിൽ പ്രസംഗിച്ചവർ പറഞ്ഞു. ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന, പ്രവൃത്തിയിലൂടെ, പരിശീലനത്തിലൂടെ നേടുന്ന പഠനമാണ് നടക്കേണ്ടത്.

Advertisment

publive-image

മുമ്പ് അനുദിന ജീവിതാനുഭവങ്ങളിൽ നിന്നു ലഭിക്കുന്ന പാഠങ്ങൾ ഇപ്പോൾപാഠശാലകളിൽ നിന്നു ലഭിക്കുന്ന വിധമായിരിക്കുന്നു. അധ്യാപകർക്ക് അറിവും ആത്മശക്തിയും വർദ്ധിച്ചിരിക്കുന്നു. പ്രായോഗികതയുടെ പാഠങ്ങൾ പഠിക്കാനും ജീവിതം ക്രമപ്പെടുത്താനും സർക്കാർവിദ്യാലയങ്ങൾഅന്വേഷിച്ചു പോകുന്ന രീതിയിലേക്ക് പൊതുവിദ്യാഭ്യാസം പുരോഗമിച്ചിരിക്കുന്നു - പ്രസംഗകർ പറഞ്ഞു.

publive-image

പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.അധ്യാപക സേവനത്തിൽ നിന്നും വിരമിക്കുന്ന വത്സമ്മ ടീച്ചർക്ക് യാത്രയയപ്പിന്റെ ഭാഗമായി മംഗളപത്രവും, ഗ്രാമ വായന കേന്ദ്രങ്ങൾക്കുള്ള ആദരവും നൽകി.വാത്സല്യം കയ്യെഴുത്ത് മാസിക പ്രകാശിപ്പിച്ചു.എം.ജയലക്ഷ്മി അധ്യക്ഷയായി. എ.സതി റിപ്പോർട്ട് അവതരിപ്പിച്ചു.

വാർഡ് മെമ്പർ ബീന ചന്ദ്രകുമാർ,ബ്ലോക്ക് മെമ്പർ ശാന്തകുമാരി, സുമലത, വി.സി ഉസ്മാൻ, സാബു മാഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ പി.കെ അബൂബക്കർ സിദ്ധി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം വിനോദ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാസന്ധ്യയുമുണ്ടായി.

Advertisment