Advertisment

കല്ലടിക്കോട് ജി എം എൽ പി സ്‌കൂളിൽ മികവിന്റെ 'പഠനോത്സവം'

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തിന്റെ മികവും സ്‌കൂളിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഫലപ്രാപ്തിയും പൊതുസമൂഹവുമായി പങ്കുവെക്കാന്‍ പഠനോത്സവം പരിപാടിയുമായി കല്ലടിക്കോട് ഗവ.മാപ്പിള എൽ.പി.സ്‌കൂൾ. കുട്ടികൾ ആർജ്ജിച്ച മികവ‌് രക്ഷിതാക്കൾക്ക‌് പരിപാടിയിലൂടെ ബോധ്യപ്പെടുന്ന രീതിയിലായി പഠനോത്സവം.

Advertisment

publive-image

പകൽ പത്ത‌് മുതൽ കുട്ടികളുടെ മികവുകൾ പ്രദർശിപ്പിക്കുകയും പൊതുജനങ്ങളും രക്ഷിതാക്കളും കൂട്ടമായി ആശയ വിനിമയം നടത്തുകയും ചെയ്തു. കരിമ്പ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സൻ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.

publive-image

എല്ലാ വിഷയങ്ങളിലും എല്ലാ കുട്ടികൾക്കും മികവിനായി അവസരമുണ്ടാക്കി. അക്കാദമികവും സർഗാതമ്കവുമായ മികവുകളാണ‌് പ്രദർശിപിച്ചത്. ബി ആർ സി കോഡിനേറ്റർ അലിമാസ്റ്റർ,സി ആർ സി ദീപടീച്ചർ, വാർഡ് മെമ്പർ നിഷമുരളീധരൻ,തങ്കച്ചൻ മാത്യൂസ്,പിടിഎ പ്രസിഡന്റ് ഇസ്മായിൽ,അഡ്വ.സുനീറ,ജിഷ,എച്ച്.എം.പത്മിനി ടീച്ചർ,സനിഗ,സഫ ഫാത്തിമ തുടങ്ങിയവർ പ്രസംഗിച്ചു

Advertisment